0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

ഉള്ളൊന്ന് കാളി. അപ്പോൾ ആ തീ വിഴുങ്ങിക്കൊണ്ടിരിക്കുന്നത് അമ്പലത്തിന് ചുറ്റുമുള്ള ആ വിശാലമായ പാടശേഖരങ്ങളെയാണോ? ഇത്രയും വലിയൊരു തീപ്പിടുത്തം അവിടെ എങ്ങനെ ഉണ്ടായി?

ഞാൻ വളരെ സൂക്ഷ്മമായി ആ തീജ്വാലകളുടെ തീവ്രതയും ഇവിടേക്കുള്ള ദൂരവും വെച്ച് ഒന്ന് കണക്കുകൂട്ടി നോക്കി. തീ പടർന്നിട്ട് ഒരുപാട് നേരമൊന്നും ആയിട്ടില്ല. പരമാവധി പോയാൽ കുറച്ചു മിനിറ്റുകൾ മാത്രമേ ആയിട്ടുണ്ടാകൂ എന്ന് എനിക്ക് ഉറപ്പായിരുന്നു.

കാരണം, ആ തീയുടെ സ്വഭാവം അങ്ങനെയായിരുന്നു. പതിയെ തുടങ്ങി പടർന്നുകയറിയ ഒരു കാട്ടുതീയല്ല അത്, മറിച്ച് പെട്ടെന്ന് വലിയൊരു പ്രദേശത്ത് ഒന്നിച്ച് ആളിക്കത്തിയതുപോലെയുള്ള വല്ലാത്തൊരു തീവ്രത അതിനുണ്ടായിരുന്നു.

ഒരു നിമിഷം എന്റെ ചിന്തകൾ താഴെ നിൽക്കുന്ന നാട്ടുകാരിലേക്ക് പോയി. ദിവസങ്ങളായി ഭയന്ന് വീടിനുള്ളിൽ കഴിഞ്ഞിരുന്ന ആ മനുഷ്യർ ഒരുമിച്ച് തീപ്പന്തങ്ങളുമായി അമ്പലത്തിലെ പ്രധാനിയായ ബാലു അങ്കിളിനെ അന്വേഷിച്ച് വന്നിരിക്കുന്നത് ഇതിന് പിന്നിലെന്തോ വലിയൊരു കാരണം ഉള്ളതുകൊണ്ടാണെന്ന് എനിക്ക് വ്യക്തമായി.

അവിടെ അമ്പലപ്പാടത്ത് കത്തിപ്പടരുന്ന ആ തീയും, നാട്ടുകാരുടെ ഈ വരവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. വിചാരിച്ചതിലും വേഗത്തിൽ കാര്യങ്ങൾ നമ്മുടെ കൈവിട്ടുപോവുകയാണെന്ന് ആ തീജ്വാലകൾ എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.

"നീ വാ..." എന്ന് പറഞ്ഞ് ഞാൻ രാഹുലിനെയും കൂട്ടി വേഗം താഴേക്ക് നടന്നു.

കോണിപ്പടികൾ ഇറങ്ങി ഹാളിലെത്തിയപ്പോൾ തന്നെ പുറത്ത് വലിയൊരു ബഹളം കേൾക്കാമായിരുന്നു. ഞങ്ങൾ വേഗം ഉമ്മറത്തേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച എന്റെ നെഞ്ചിടിപ്പ് ഒന്നുകൂടി കൂട്ടി.

ആ വലിയ മുറ്റം നിറയെ ആളുകളാണ്! ആ ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം. ദിവസങ്ങളായി അടച്ചിട്ട വീടുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന അവരുടെ മുഖത്ത് ഇപ്പോൾ ഭയത്തേക്കാൾ ഉപരി, വല്ലാത്തൊരു ദേഷ്യവും അതിജീവനത്തിനായുള്ള ഒരുതരം വെപ്രാളവുമാണ് ഉണ്ടായിരുന്നത്.

പലരുടെയും കൈകളിൽ അരിവാളും ഇരുമ്പുദണ്ഡുകളും പോലെയുള്ള ആയുധങ്ങളുണ്ട്. മറ്റുചിലരുടെ കൈകളിൽ എണ്ണയിട്ടു കത്തിച്ച തീപ്പന്തങ്ങൾ കാറ്റിൽ ആളിക്കത്തുന്നുണ്ടായിരുന്നു.

ഇരുട്ട് വീണുതുടങ്ങിയ ആ മുറ്റത്ത്, തീപ്പന്തങ്ങളുടെ ചുവന്ന വെളിച്ചത്തിൽ ആ ജനക്കൂട്ടത്തിന് വല്ലാത്തൊരു ഭീകരത തോന്നി.

ഉമ്മറത്തിണ്ണയിലെ പടിയിൽ, ആ ജനക്കൂട്ടത്തെ അഭിമുഖീകരിച്ചുകൊണ്ട് ബാലു അങ്കിൾ നിൽപ്പുണ്ട്. അങ്കിളിന്റെ മുഖത്തും വല്ലാത്തൊരു ടെൻഷനുണ്ടായിരുന്നു.

കൈകൾ ഉയർത്തിക്കൊണ്ട്, ബഹളമുണ്ടാക്കുന്ന ആൾക്കാരെ ശാന്തരാക്കാൻ

💬 Comments

View all comments