Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
"എന്താടാ...?"
"ദേവാ... മൊത്തത്തിൽ പ്രശ്നമാണ്!"
ശ്വാസം ആഞ്ഞെടുത്തുകൊണ്ട് നെഞ്ചിൽ കൈവെച്ച് അവൻ പറഞ്ഞു.
അവന്റെ മുഖത്തെ പരിഭ്രാന്തി കണ്ടപ്പോൾ എന്റെ കണ്ണിലെ ആ ഉറക്കച്ചടവും മന്ദതയും പെട്ടെന്ന് എങ്ങോട്ടോ മാറി. എന്റെ നെഞ്ചിടിപ്പൊന്ന് കൂടി.
"എന്താടാ... എന്ത് പറ്റി?"
ഞാൻ അല്പം ഗൗരവത്തിൽ ചോദിച്ചു.
"നാട്ടുകാരൊക്കെ തീപ്പന്തവും പിടിച്ച് കൂട്ടത്തോടെ വീടിന് പുറത്തിറങ്ങിയിരിക്കുകയാ ദേവാ...!"
അവൻ വല്ലാത്തൊരു പേടിയോടെ പറഞ്ഞു നിർത്തി.
"എന്തിനാടാ നാട്ടുകാരൊക്കെ ഇപ്പോൾ ഇങ്ങോട്ട് വന്നത്?"
എനിക്ക് കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാകുന്നുണ്ടായിരുന്നില്ല. പകൽ പോലും പുറത്തിറങ്ങാൻ ഭയന്നിരുന്ന മനുഷ്യരാണ്, അതും ഈ ഇരുട്ടി തുടങ്ങിയ സമയത്ത്.
"അവർ ബാലു അങ്കിളിനെ കാണാൻ വന്നതാ ദേവാ..."
അത്രയും പറഞ്ഞിട്ട് രാഹുൽ എന്റെ കയ്യിൽ ബലമായി പിടിച്ച് വലിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു. നേരെ പോയത് മുകളിലത്തെ ടെറസിലേക്കായിരുന്നു.
ടെറസിന്റെ കൈവരിയോട് ചേർന്ന് നിന്ന് അവൻ ദൂരേക്ക് വിരൽ ചൂണ്ടി.
"അങ്ങോട്ട് നോക്ക്..."
അവൻ ചൂണ്ടിയ ദിക്കിലേക്ക് ഞാൻ നോക്കി.
വൈകുന്നേരത്തിന്റെ നേരിയ ഇരുട്ട് വീണുതുടങ്ങിയ ആകാശത്ത്, ദൂരെയായി വലിയൊരു തീജ്വാല ഉയർന്നുപൊങ്ങുന്നത് ഞാൻ കണ്ടു. എന്തോ വലിയൊരു പ്രദേശം മുഴുവനായി കത്തിയെരിയുകയാണ്. തീയും കറുത്ത പുകയും ആകാശത്തേക്ക് വൻ തോതിൽ ഉയരുന്നുണ്ട്.
ആ നിൽപ്പിൽ ആ തീയുടെ ദിശ എങ്ങോട്ടാണെന്ന് ഞാൻ പെട്ടെന്ന് തന്നെ കണക്കുകൂട്ടി... എന്റെ നെഞ്ചിടിപ്പൊന്ന് വേഗത്തിലായി. ആ കത്തിയെരിയുന്നത് അമ്പലത്തിന്റെ ഭാഗത്താണ്!
എന്റെ ഉള്ളൊന്ന് കാളി. അപ്പോൾ ആ തീ വിഴുങ്ങിക്കൊണ്ടിരിക്കുന്നത് അമ്പലത്തിന് ചുറ്റുമുള്ള ആ വിശാലമായ പാടശേഖരങ്ങളെയാണോ? ഇത്രയും വലിയൊരു തീപ്പിടുത്തം അവിടെ എങ്ങനെ ഉണ്ടായി?
ഞാൻ വളരെ സൂക്ഷ്മമായി ആ തീജ്വാലകളുടെ തീവ്രതയും ഇവിടേക്കുള്ള ദൂരവും വെച്ച് ഒന്ന് കണക്കുകൂട്ടി നോക്കി. തീ പടർന്നിട്ട് ഒരുപാട് നേരമൊന്നും ആയിട്ടില്ല. പരമാവധി പോയാൽ കുറച്ചു മിനിറ്റുകൾ മാത്രമേ ആയിട്ടുണ്ടാകൂ എന്ന് എനിക്ക് ഉറപ്പായിരുന്നു.
കാരണം, ആ
💬 Comments
View all comments