Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
തീയുടെ സ്വഭാവം അങ്ങനെയായിരുന്നു. പതിയെ തുടങ്ങി പടർന്നുകയറിയ ഒരു കാട്ടുതീയല്ല അത്, മറിച്ച് പെട്ടെന്ന് വലിയൊരു പ്രദേശത്ത് ഒന്നിച്ച് ആളിക്കത്തിയതുപോലെയുള്ള വല്ലാത്തൊരു തീവ്രത അതിനുണ്ടായിരുന്നു.
ഒരു നിമിഷം എന്റെ ചിന്തകൾ താഴെ നിൽക്കുന്ന നാട്ടുകാരിലേക്ക് പോയി. ദിവസങ്ങളായി ഭയന്ന് വീടിനുള്ളിൽ കഴിഞ്ഞിരുന്ന ആ മനുഷ്യർ ഒരുമിച്ച് തീപ്പന്തങ്ങളുമായി അമ്പലത്തിലെ പ്രധാനിയായ ബാലു അങ്കിളിനെ അന്വേഷിച്ച് വന്നിരിക്കുന്നത് ഇതിന് പിന്നിലെന്തോ വലിയൊരു കാരണം ഉള്ളതുകൊണ്ടാണെന്ന് എനിക്ക് വ്യക്തമായി.
അവിടെ അമ്പലപ്പാടത്ത് കത്തിപ്പടരുന്ന ആ തീയും, നാട്ടുകാരുടെ ഈ വരവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. വിചാരിച്ചതിലും വേഗത്തിൽ കാര്യങ്ങൾ നമ്മുടെ കൈവിട്ടുപോവുകയാണെന്ന് ആ തീജ്വാലകൾ എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.
"നീ വാ..." എന്ന് പറഞ്ഞ് ഞാൻ രാഹുലിനെയും കൂട്ടി വേഗം താഴേക്ക് നടന്നു.
കോണിപ്പടികൾ ഇറങ്ങി ഹാളിലെത്തിയപ്പോൾ തന്നെ പുറത്ത് വലിയൊരു ബഹളം കേൾക്കാമായിരുന്നു. ഞങ്ങൾ വേഗം ഉമ്മറത്തേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച എന്റെ നെഞ്ചിടിപ്പ് ഒന്നുകൂടി കൂട്ടി.
ആ വലിയ മുറ്റം നിറയെ ആളുകളാണ്! ആ ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം. ദിവസങ്ങളായി അടച്ചിട്ട വീടുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന അവരുടെ മുഖത്ത് ഇപ്പോൾ ഭയത്തേക്കാൾ ഉപരി, വല്ലാത്തൊരു ദേഷ്യവും അതിജീവനത്തിനായുള്ള ഒരുതരം വെപ്രാളവുമാണ് ഉണ്ടായിരുന്നത്.
പലരുടെയും കൈകളിൽ അരിവാളും ഇരുമ്പുദണ്ഡുകളും പോലെയുള്ള ആയുധങ്ങളുണ്ട്. മറ്റുചിലരുടെ കൈകളിൽ എണ്ണയിട്ടു കത്തിച്ച തീപ്പന്തങ്ങൾ കാറ്റിൽ ആളിക്കത്തുന്നുണ്ടായിരുന്നു.
ഇരുട്ട് വീണുതുടങ്ങിയ ആ മുറ്റത്ത്, തീപ്പന്തങ്ങളുടെ ചുവന്ന വെളിച്ചത്തിൽ ആ ജനക്കൂട്ടത്തിന് വല്ലാത്തൊരു ഭീകരത തോന്നി.
ഉമ്മറത്തിണ്ണയിലെ പടിയിൽ, ആ ജനക്കൂട്ടത്തെ അഭിമുഖീകരിച്ചുകൊണ്ട് ബാലു അങ്കിൾ നിൽപ്പുണ്ട്. അങ്കിളിന്റെ മുഖത്തും വല്ലാത്തൊരു ടെൻഷനുണ്ടായിരുന്നു.
കൈകൾ ഉയർത്തിക്കൊണ്ട്, ബഹളമുണ്ടാക്കുന്ന ആൾക്കാരെ ശാന്തരാക്കാൻ ശ്രമിച്ച് അങ്കിൾ അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
സിറ്റൗട്ടിന്റെ ഒരു വശത്തായി, ഈ വീട്ടിലുള്ള ബാക്കി എല്ലാവരും വലിയൊരു ഭയത്തോടെ ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഗീതാന്റിയും ഐഷു ചേച്ചിയും സച്ചിനും
💬 Comments
View all comments