0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. ബാലു അങ്കിൾ ആ ജനക്കൂട്ടത്തിന് നടുവിൽ, പുകയുന്ന തീപ്പന്തങ്ങൾക്കിടയിൽ, എന്തോ വലിയൊരു പ്രളയത്തെ തടയാൻ ശ്രമിക്കുന്നതുപോലെ അവിടെ കിടന്ന് അലറുന്നുണ്ടായിരുന്നു.

ഇന്ദ്രനീലത്തിലെ ഈ അരാജകത്വം കണ്ട് അന്തരീക്ഷം പോലും ഭീതിദമായി മാറി.

അപ്പോഴാണ്, ആ അടിപിടിക്കിടയിൽ നിന്നും അതീവ ഭയാനകമായ മറ്റൊരൊച്ച കേട്ടത്... കാടിന്റെ ദിശയിൽ നിന്നും ഉയർന്നുവന്ന, ആരെയും മരവിപ്പിക്കുന്ന ഒരു ശബ്ദം!

ആകാശത്തേക്ക് കണ്ണുയർത്തിയ ഞാൻ കാണുന്നത് മേഘങ്ങളെ വകഞ്ഞുമാറ്റി, കറുത്ത ആകാശത്തിന്റെ നെറുകയിൽ പൂർണ്ണചന്ദ്രൻ അതിഭയാനകമായ പ്രഭയോടെ ഉദിച്ചു നിൽക്കുന്നു!

ഇത്രയും നേരം ഞാൻ എന്ത് ചെയ്യുകയായിരുന്നു? ഈ പൗർണ്ണമി രാത്രിയുടെ ഗൗരവം മറന്ന്, മനുഷ്യരുടെ ഈ ചെറിയ തർക്കങ്ങളിൽ ഞാൻ സമയം പാഴാക്കുകയായിരുന്നു.

അടുത്ത നിമിഷം, കാലുകൾക്കടിയിലെ ഭൂമി ഒന്ന് വിറച്ചു. ഒരു ചെറിയ ഭൂകമ്പം!

അതുകേട്ടതും തല്ലുപിടിച്ചുകൊണ്ടിരുന്ന പോലീസുകാരും നാട്ടുകാരും ഒരേസമയം നിന്നുപോയി. ഭീതിദമായ നിശ്ശബ്ദത ആ മുറ്റത്ത് തളംകെട്ടി നിന്നു. വീണ്ടും ഭൂമി കുലുങ്ങിയപ്പോൾ പല സ്ത്രീകളും നിലവിളിച്ചു. അപ്പോഴാണ്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തക്ഷകൻ സിറ്റ്ഔട്ടിൽ നിന്നും താഴേക്കിറങ്ങി വന്നത്.

അവൻ തന്റെ ഇരു കൈപ്പത്തികളും ആഞ്ഞു കൂട്ടിമുട്ടിച്ചു. വായുവിലെ തന്മാത്രകളെപ്പോലും വിറപ്പിച്ചുകൊണ്ട് ആ കൂട്ടിമുട്ടലിൽ നിന്നും വലിയൊരു ശബ്ദം പുറത്തുവന്നു. ആ ശബ്ദത്തിന്റെ തീവ്രതയിൽ അവിടെയുണ്ടായിരുന്നവരുടെയെല്ലാം ചെവിയിൽ മർദ്ദം അനുഭവപ്പെട്ടു.

എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.

പോലീസുകാർ പോലും ആയുധം താഴ്ത്തി തക്ഷകന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മനുഷ്യന്റേതല്ലാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. തക്ഷകൻ സാവധാനം മുറ്റത്തേക്ക് നടന്നു. അവന്റെ ഓരോ ചുവടും ആ മണ്ണിൽ വലിയൊരു ഭാരത്തോടെ പതിഞ്ഞു.

അവന് മുന്നിൽ തടസമായി നിൽക്കാൻ ആരും ധൈര്യപ്പെട്ടില്ല

പോലീസുകാരും നാട്ടുകാരും താനേ വഴി മാറി കൊടുത്തു.

അവൻ മുറ്റത്തിന്റെ നടുവിലെത്തി നിന്നു. ശേഷം രണ്ട് കൈകളും കൊണ്ട് തന്റെ ചെവികൾ അമർത്തിപ്പിടിച്ചു. അവൻ എന്തോ കേൾക്കാൻ

💬 Comments

View all comments