0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

ശ്രമിക്കുകയാണ്.

അവിടെ ശ്വാസം പോലും ശബ്ദമുണ്ടാക്കാത്ത ഒരു ഭയാനകമായ നിശ്ശബ്ദത പടർന്നു പന്തലിച്ചു.... ആ നിശ്ശബ്ദതയുടെ കനം എത്രത്തോളമുണ്ടെന്നാൽ, അല്പം മുൻപ് നടന്ന അടിപിടിയുടെയും ബഹളത്തിന്റെയും ഒരു കണിക പോലും അവിടെ ബാക്കിയില്ലായിരുന്നു.

എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു ഭീതി നിറഞ്ഞു. തക്ഷകൻ കണ്ണുകൾ ഇറുക്കിയടച്ച് എന്തിനെയോ ശ്രദ്ധിക്കുന്ന ആ നിൽപ്പ് കണ്ട്, ഞാൻ ഉൾപ്പെടെയുള്ളവർ വിറച്ചുനിന്നുപോയി.

അവൻ കേൾക്കുന്നത് ഈ നാട്ടുകാർക്കോ പോലീസിനോ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത, ഇരുട്ടിന്റെ മറുപുറത്തുള്ള ഏതോ ശബ്ദമായിരുന്നു.

പെട്ടെന്നാണ് ആ ഭയാനകമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കാടിന്റെ ദിശയിൽ നിന്നും വായുവിൽ വലിയൊരു പ്രകമ്പനമുണ്ടായത്.

കണ്ണുകൾക്ക് കാണാൻ കഴിയുന്നത്ര തീവ്രതയോടെ വലിയൊരു സൗണ്ട് വേവ് ആ മുറ്റത്തേക്ക് പാഞ്ഞെത്തി.

​അതിനെ കൂട്ടുപിടിച്ചുകൊണ്ട് തന്നെ, ചുറ്റുമുള്ള മരച്ചില്ലകളെപ്പോലും വകഞ്ഞുമാറ്റിക്കൊണ്ട് അതിശക്തമായൊരു കാറ്റ് ഞങ്ങളുടെ നേർക്ക് ആഞ്ഞടിച്ചു....

ആ കാറ്റടിച്ചതും ഒരു നിമിഷം എല്ലാവരും ഭയന്ന് കണ്ണുകൾ ഇറുക്കിയടച്ചുപോയി.

കാറ്റിന്റെ ആ ശക്തി ഒന്ന് കുറഞ്ഞതും, ദൂരെ ഇരുട്ടിൽ തലയുയർത്തി നിൽക്കുന്ന നിധിമലയെ ലക്ഷ്യമാക്കി തക്ഷകൻ കുതിച്ചുപാഞ്ഞു! ഒരു സാധാരണ മനുഷ്യന്റെ ഓട്ടമായിരുന്നില്ല അത്.

ചുറ്റും നിൽക്കുന്ന പോലീസുകാരും നാട്ടുകാരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ, ശ്വാസം നിലച്ചതുപോലെ അവിടെത്തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു.

അവരുടെ കണ്ണുകൾക്ക് മുന്നിലൂടെ, അടുത്ത നിമിഷം നാഗികയും അവന് പിന്നാലെ പാഞ്ഞു. മനുഷ്യർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള, തികച്ചും അമാനുഷികമായ വേഗതയിലായിരുന്നു അവളുടെ ഓട്ടം.

ഇരുട്ടിലേക്ക് മറയുന്ന രണ്ട് കാറ്റ് പോലെ അവർ ആ ഗേറ്റ് കടന്ന് പോയി.

ഇതുകണ്ടതും എന്റെ തലച്ചോറിലേക്ക് ഒരു കൊള്ളിയാൻ മിന്നി. ഇനി ഒന്നിനും കാത്തുനിൽക്കാൻ സമയമില്ല. നമ്മൾ ഭയന്നതുപോലെ തന്നെ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു! ചുറ്റും നിൽക്കുന്ന പോലീസിനെയോ ആയുധമേന്തി നിൽക്കുന്ന നാട്ടുകാരെയോ, എന്തിന് സിറ്റ്ഔട്ടിൽ നിൽക്കുന്ന നിധിയെയോ രാഹുലിനെയോ പോലും നോക്കാതെ, എന്റെ സർവ്വ ശക്തിയുമെടുത്ത് ആ മലയെ ലക്ഷ്യമാക്കി ഞാനും ഓടാൻ

💬 Comments

View all comments