0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

വണ്ടി നിന്നതും ഞാനും നിധിയും സച്ചിനും രാഹുലും പുറത്തേക്കിറങ്ങി. ഞങ്ങളോടൊപ്പം ഒട്ടും ശബ്ദമുണ്ടാക്കാതെ തക്ഷകനും നാഗികയും ഇറങ്ങിയിരുന്നു.

ഞങ്ങളെ ഇറക്കിവിട്ട് ആ പോലീസ് ജീപ്പ് തിരികെ പോകുന്നതും നോക്കി ഞങ്ങൾ കുറച്ചുനേരം ആ മുറ്റത്ത് നിന്നു.

ജീപ്പ് കണ്ണിൽനിന്നും മറഞ്ഞതും ഞങ്ങൾ പതുക്കെ ഉമ്മറത്തേക്ക് കയറി. നിധി ചെന്ന് മുൻവാതിലിൽ രണ്ടുതവണ തട്ടി വിളിച്ചു.

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വാതിൽ പതുക്കെ ഒന്ന് തുറന്നു. അടുത്ത നിമിഷം, വാതിലിനിടയിലൂടെ പുറത്തേക്ക് വന്ന ഒരു കൈ പെട്ടെന്ന് നിധിയെ പിടിച്ച് അകത്തേക്ക് വലിച്ചു!

ഒട്ടും സമയം കളയാതെ ഞങ്ങൾ എല്ലാവരും പിന്നാലെ അകത്തേക്ക് കയറി. ഉള്ളിൽ വല്ലാത്തൊരു ഭയത്തോടെ നിൽക്കുന്ന നിധിയുടെ അച്ഛനെയും അമ്മയെയും ഞാൻ കണ്ടു. അവർക്ക് പുറമെ അവിടെ ഐഷു ചേച്ചിയും ഉണ്ടായിരുന്നു.

എല്ലാവരുടെയും മുഖത്ത് ചോരയോട്ടം നിന്നതുപോലെയുള്ള ഒരു വിളർച്ചയുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും അകത്ത് കയറിയതും, നിധിയുടെ അച്ഛൻ വേഗത്തിൽ ആ വാതിൽ വലിച്ചടച്ച് ഭദ്രമായി കുറ്റിയിട്ടു. വാതിലടഞ്ഞതോടെ ആ വീടിനുള്ളിൽ ശ്വാസംമുട്ടിക്കുന്ന വലിയൊരു നിശ്ശബ്ദത നിറഞ്ഞുനിന്നു....

ഗീതാന്റി വേഗം വന്ന് നിധിയുടെ രണ്ടുകൈകളിലും മുറുകെ പിടിച്ചു. അവരുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നോ....?

"മോളെ... നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ?അതും ഒരു വിവരവും തരാതെ പെട്ടെന്ന്... അവിടെ എവിടെയെങ്കിലും കുറച്ചു ദിവസം കൂടെ നിനക്ക് നിൽക്കാമായിരുന്നില്ലേ...?"

ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ ഉപരി, സ്വന്തം മകളെക്കുറിച്ചുള്ള വലിയൊരു ആധിയായിരുന്നു.

ഇതുകേട്ട് നിധിക്ക് വല്ലാത്തൊരു ഈർഷ്യ തോന്നി. അവൾ അമ്മയുടെ പിടിയിൽ നിന്നും കൈകൾ വിടുവിച്ചുകൊണ്ട് ചോദിച്ചു:

"എനിക്ക് ക്ലാസ്സുള്ളതല്ലേ അമ്മ.. അങ്ങനെ എത്ര ദിവസമാ ഞാൻ മാറിനിൽക്കുക?

💬 Comments

View all comments