0%

Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

താഴെ പിടയുന്ന നരിമാടനെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ അപ്പോഴും മരണഭയം തളംകെട്ടി നിന്നിരുന്നു.

വെറുമൊരു മനുഷ്യനായ സച്ചിൻ കാണിച്ച അമാനുഷികത അവരിൽ വല്ലാത്തൊരു ഭീതി നിറച്ചു. പതിയെ ആ മരവിപ്പ് ഒച്ചപ്പാടുകൾക്ക് വഴിമാറി.

"ആരാടാ നിങ്ങൾ...?"

ഭയവും കോപവും കലർന്ന സ്വരങ്ങൾ സച്ചിനും രാഹുലിനും നേരെ ഉയർന്നു.

കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് മനസ്സിലാക്കിയ നിധി ആൾക്കൂട്ടത്തിന് നടുവിലേക്ക് ഓടിയെത്തി.

"ഉത്തരങ്ങൾ പറയാൻ സമയമില്ല... എല്ലാവരും എന്റെ കൂടെ വരൂ, നമുക്കിവിടുന്ന് രക്ഷപ്പെടണം!"

അവളുടെ ശബ്ദം ആ മുറ്റത്ത് മുഴങ്ങി.

പക്ഷേ, മരണഭയം അവരുടെ സിരകളിൽ അപ്പോഴേക്കും ഭ്രാന്തായി പടർന്നിരുന്നു.

"എങ്ങോട്ട് വരാൻ? ഇതിൽ കൂടുതൽ എന്ത് നരകത്തിലേക്കാ നീ ഞങ്ങളെ കൊണ്ടുപോകുന്നത്?"

എന്ന് ചോദിച്ച് പലരും അവൾക്ക് നേരെ തട്ടിക്കയറി. ജീവരക്ഷാർത്ഥം അവർ ഓരോരുത്തരായി പല വഴിക്കായി ചിതറിയോടാൻ തുടങ്ങി. ദയനീയമായി അവൾ അവരോട് യാചിച്ചു നോക്കി, പക്ഷേ കേൾക്കാൻ അവിടെ ആരും തയ്യാറായിരുന്നില്ല.

വാക്കുകൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, നിധിയുടെ വിരലിലെ മോതിരം വെട്ടിത്തിളങ്ങി. സച്ചിന്റെയും രാഹുലിന്റെയും കണ്ണുകളെ അവിശ്വസനീയമാംവിധം കബളിപ്പിച്ചുകൊണ്ട്, ഭൂമിയുടെ ആകർഷണത്തെ ഭേദിച്ച് നിധിയുടെ ശരീരം വായുവിലേക്ക് പതുക്കെ ഉയർന്നു!

അനങ്ങാനാവാതെ വായുവിൽ ഒഴുകി നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് അമാനുഷികമായൊരു പച്ച വെളിച്ചം ഇരച്ചുകയറി. ആ നിമിഷം അവളുടെ ശരീരത്തിൽ നിന്നും പ്രകാശം വമിക്കുന്ന ഒരു പച്ചപ്പുക ചുരുളുകളായി പുറത്തേക്ക് വന്നു..

ഒരു ജീവനെപ്പോലെ അത് അവിടെ ചിതറിയോടുന്ന ഓരോ മനുഷ്യരിലേക്കും കാറ്റുപോലെ പാഞ്ഞുകയറി.

അടുത്ത നിമിഷം മുറ്റത്ത് വല്ലാത്തൊരു നിശ്ശബ്ദത പടർന്നു. ഓടിക്കൊണ്ടിരുന്ന മനുഷ്യരെല്ലാം പെട്ടെന്ന് നിലച്ച ഘടികാരം

💬 Comments

View all comments