Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]
പോലെ അവിടെത്തന്നെ തറഞ്ഞുനിന്നു. അവരുടെ സ്വന്തം ചിന്തകളും ബോധവും പൂർണ്ണമായും മായ്ക്കപ്പെട്ടിരുന്നു.
നിധിയുടേതുപോലെ തിളങ്ങുന്ന പച്ച നിറമായിരുന്നു അപ്പോൾ അവരുടെയെല്ലാം കണ്ണുകൾക്ക്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ, നേരിയൊരു ചലനം പോലുമില്ലാതെ ജീവനില്ലാത്ത കൽപ്രതിമകളെപ്പോലെ അവർ ആ മുറ്റത്ത് നിശ്ചലരായി നിന്നു. ആ ജനതയുടെ മുഴുവൻ മനസ്സിന്റെയും നിയന്ത്രണം ആകാശത്ത് ഒഴുകിനിൽക്കുന്നവളുടെ വിരൽത്തുമ്പിലേക്ക് മാറിയിരിക്കുന്നു!
സച്ചിനും രാഹുലും ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ച നോക്കിനിന്നുപോയി.കാരണം പരിശീലനങ്ങൾക്കിടയിൽ പോലും നിധിയുടെ ഈ ശക്തികൾ അവർ കണ്ടിട്ടില്ലായിരുന്നു. മാനസ നേരിട്ട് പരിശീലിപ്പിച്ച നിധിയുടെ ശക്തിയും കഴിവും അവർക്ക് ഊഹിക്കാൻ കഴിയുന്നതിലും വലുതാണെന്നവർ മനസ്സിലാക്കി...
താഴെ നിൽക്കുന്ന ഈ മനുഷ്യരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുക; അത് ദേവ അവളെ ഏൽപ്പിച്ച വലിയൊരു ഉത്തരവാദിത്തമാണ്. ഒരുപക്ഷേ ഒരിക്കലും മടങ്ങിവരാത്തൊരു വലിയ യുദ്ധത്തിലേക്ക് നടന്നുപോയവന്റെ മുഖം ഓർമ്മവന്നതും, വികാരങ്ങളില്ലാതെ വായുവിൽ നിന്നിരുന്ന അവളുടെ പച്ചക്കണ്ണുകൾ നിറഞ്ഞുതുളുമ്പി.
അതിലൊരു കണ്ണ് നീർത്തുള്ളി താഴേക്ക് അടർന്നുവീണു. ഇരുണ്ട ആകാശത്തുനിന്നും ഭൂമിയെ ലക്ഷ്യമാക്കി പതിച്ച ആദ്യത്തെ മഴത്തുള്ളിയുമായി വായുവിൽ വെച്ചുതന്നെ ആ ചുടു കണ്ണുനീർ ഒന്നായിക്കലർന്നിരിക്കുന്നു...
ദേവയോടുള്ള അവളുടെ പ്രണയവും ഭയവും കലർന്ന ആ തുള്ളി ഇന്ദ്രനീലത്തിലെ മണ്ണിൽ പതിച്ചതും, സർവ്വതിനെയും നടുക്കിക്കൊണ്ട് ആകാശത്ത് ഭയാനകമായൊരു ഇടിമുഴങ്ങി. പിന്നെ എല്ലാം കഴുകിക്കളയാൻ പോന്ന വലിയൊരു പേമാരി ആ മണ്ണിലേക്ക് ആർത്തലച്ചു പെയ്തിറങ്ങി! പെയ്യാനിരിക്കുന്ന രക്തമഴയുടെ തുടക്കമെന്നപോലെ...
അധ്യായം മൂന്ന്
കാലമോഹിനി
കമനീയരൂപം ഹൃദയാപഹാരി, അന്തർനിഗൂഢം പ്രളയാഗ്നിതുല്യം । ശാന്താ സ്വരൂപേണ ഭയാനകാ യാ, താം കാലമായാം പ്രണമാമി നിത്യം ॥
(അർത്ഥം: ആരെയും മയക്കുന്ന അതിമനോഹരമായ രൂപം, എന്നാൽ ഉള്ളിലൊളിപ്പിച്ചിരിക്കുന്നത് സർവ്വനാശത്തിന്റെ
💬 Comments
View all comments