0%

Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

പ്രളയാഗ്നിയാണ്. കാഴ്ചയിൽ ശാന്തമെങ്കിലും അതിഭയാനകമായ ആ കാലമായാരൂപത്തെ ഞാൻ പ്രണമിക്കുന്നു.)

പുറത്ത് ആർത്തലച്ചു പെയ്യുന്ന പേമാരിയുടെ ശബ്ദം ആമിയുടെ മുറിക്കുള്ളിലെ ഭയാനകമായ നിശ്ശബ്ദതയെ കൂടുതൽ ഭീകരമാക്കി മാറ്റുകയായിരുന്നു.

അടച്ചിട്ട ജനൽച്ചില്ലുകളിലൂടെ മിന്നൽ വെളിച്ചം മുറിക്കുള്ളിലേക്ക് അടിച്ചുകയറുമ്പോഴെല്ലാം ആമിയുടെ ശ്വാസം നിലച്ചുപോയി.

തന്റെ വിരലിലെ കാളകൂടം മോതിരത്തിന്റെ ഉടമസ്ഥയാണെന്ന് അവകാശപ്പെട്ട് മുന്നിൽ നിൽക്കുന്ന ആ കറുത്ത വസ്ത്രധാരിണിയെ നോക്കി ശിലപോലെ തറഞ്ഞുനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.

പ്രപഞ്ചത്തിലെ സർവ്വ സൗന്ദര്യവും ആവാഹിച്ചെടുത്തതുപോലെയുള്ള ഒരു വല്ലാത്ത വശ്യതയായിരുന്നു ആ സ്ത്രീക്ക്.

വിളറിയതെങ്കിലും പൂർണ്ണതയുള്ള ആ മുഖത്ത് കോപത്തിന്റെയോ പകയുടെയോ യാതൊരു ഭാവവുമുണ്ടായിരുന്നില്ല.

ഇരുണ്ട വലിയ കണ്ണുകളോടെ, ചുണ്ടിലൊരു നേരിയ പുഞ്ചിരിയുമായി തികച്ചും ശാന്തയായാണ് അവൾ ആമിയെ നോക്കിനിന്നത്. ആമിയുടെ കഴുത്തുഞെരിക്കാനോ അവളെ ഉപദ്രവിക്കാനോ അവൾ യാതൊരു ശ്രമവും നടത്തുന്നില്ല.

എങ്കിലും, ആ കാപട്യം നിറഞ്ഞ ശാന്തതയ്ക്ക് പിന്നിലൊളിച്ചിരിക്കുന്ന സർവ്വനാശത്തിന്റെ ആഴം ആമിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു.

ഇത്രയും കാലം താൻ കൊണ്ടുനടന്ന ആ ഇരുട്ടിന്റെ ശക്തികളെല്ലാം ഈ അപരിചിതയുടെ മുന്നിൽ വെറുമൊരു നിഴൽ മാത്രമാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു.

തനിക്ക് ചുറ്റും അദൃശ്യമായൊരു മരണച്ചുഴി തീർത്തുകൊണ്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുന്ന ആ കാലമോഹിനിയെ നോക്കി ആമിയുടെ ഉൾഭയം കൊടുമുടിയേറി. കാരണം ഒരുകാര്യം അവൾക്ക് അപ്പോഴേക്കും ഉറപ്പായിരുന്നു;

തന്നെയൊന്ന് നോവിക്കാൻ പോലും ഈ നിമിഷം അവൾ ശ്രമിക്കുന്നില്ലെങ്കിലും, അവൾക്കൊന്ന് തോന്നിയിരുന്നെങ്കിൽ... തൊടിയിൽ വിരിഞ്ഞുനിൽക്കുന്ന ഒരു പൂവ് ഞെട്ടറ്റെടുക്കുന്നതിനേക്കാൾ എത്രയോ നിസ്സാരമായി തന്റെ ജീവനെടുക്കാൻ അവൾക്ക് കഴിയും!

അത്രത്തോളം ഭയാനകമായ ഒരു അസുരശക്തിയുടെ മുന്നിലാണ് വെറുമൊരു മൺകട്ടയെപ്പോലെ താൻ നിൽക്കുന്നതെന്ന് ആമിക്ക് ബോധ്യമായി.

💬 Comments

View all comments