0%

Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

ഒരു പൂമ്പാറ്റയുടെ ചിറകറുക്കുന്ന ലാഘവത്തോടെ തന്നെ ഇല്ലാതാക്കാൻ പോന്നവളാണ് തൊട്ടുമുന്നിൽ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നത്! ആ വലിയ യാഥാർത്ഥ്യത്തിന് മുന്നിൽ ഭയന്ന് വിറച്ച ആമിയുടെ കണ്ണുകളിൽ ആദ്യമായി പരാജയത്തിന്റെ അന്ധകാരം മൂടാൻ തുടങ്ങി.

അപ്പോഴേക്കും ജനൽച്ചില്ലുകളെ തകർക്കാൻ പോന്ന ശക്തിയിൽ പുറത്ത് കാറ്റും മഴയും വീശിയടിക്കുന്നുണ്ടായിരുന്നു.

പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയുടെ ഇരമ്പലിനെ വകഞ്ഞുമാറ്റി, ആ കറുത്ത വസ്ത്രധാരിണി ആമിക്ക് നേരെ വീണ്ടും ഒരടി മുന്നോട്ട് വെച്ചു.

പുറകിലെ ഭിത്തിയിൽ ഒട്ടിച്ചേർന്ന് നിൽക്കുന്ന ആമിക്ക് ഇനി പോകാൻ ഒരിടവുമില്ലായിരുന്നു. തന്റെ മരണം തൊട്ടുമുന്നിൽ വന്നെത്തിയെന്ന് ഉറപ്പിച്ച അവൾ, വിറയ്ക്കുന്ന കാലുകളോടെ കണ്ണുകൾ ഇറുക്കിയടച്ചു. പ്രാണൻ ശരീരത്തിൽ നിന്നും വേർപെടുന്ന ആ ഭയാനകമായ നിമിഷത്തിനായി അവൾ കാത്തുനിന്നു.

പക്ഷേ, പ്രതീക്ഷിച്ചതുപോലെ മാംസം പിളർക്കുന്ന വേദനയോ ആക്രമണമോ ഉണ്ടായില്ല. പകരം, മഞ്ഞുപോലെ തണുത്ത മൃദുവായ വിരലുകൾ അവളുടെ വലത്തെ കവിളിൽ പതുക്കെ സ്പർശിക്കുന്നതവളറിഞ്ഞു.

ഞെട്ടലോടെ ആമി കണ്ണുകൾ തുറന്നു.

തന്നേക്കാൾ ഒട്ടും പ്രായം തോന്നിക്കാത്ത ആ അമാനുഷിക സൗന്ദര്യം തന്റെ മുഖത്തോട് ചേർന്നുനിൽക്കുകയാണ്! ആ വലിയ നിഗൂഢമായ കണ്ണുകൾ ഇപ്പോൾ ആമിയുടെ കണ്ണുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നുണ്ടായിരുന്നു. ഒരു കൊലയാളിയുടെ ക്രൂരതയായിരുന്നില്ല,അപ്പോൾ ആ മുഖത്ത്.അത് വായിച്ചെടുക്കാനും അവൾക്കായില്ല.....

ആമിയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ തള്ളവിരൽ കൊണ്ട് പതുക്കെ തുടച്ചുമാറ്റിക്കൊണ്ട്, അലറുന്ന കാറ്റിനെപ്പോലും ശാന്തമാക്കുന്ന നേരിയ സ്വരത്തിൽ അവൾ മന്ത്രിച്ചു:

"ഭയക്കേണ്ട ആമി... നിന്റെ ജീവനെടുക്കാൻ വന്നവളല്ല ഞാൻ. നിന്നെ ഞാൻ ഒന്നും ചെയ്യില്ല..."

ആ വാക്കുകൾ കേട്ടതും ആമിയുടെ ശ്വാസം നേരെ വീണു. എങ്കിലും അവളുടെ ഉള്ള് അപ്പോഴും ശാന്തമായിരുന്നില്ല. തന്നെ ഉപദ്രവിക്കില്ലെങ്കിൽ

💬 Comments

View all comments