Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]
മുന്നോട്ടുവെക്കണമെങ്കിൽ, സ്വന്തം ചോരകൊണ്ട് ഈ വഴിയിൽ ഒരു പുഴ തീർക്കേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വരാൻ പോകുന്ന ആ വലിയ യുദ്ധം എന്റെ തൊട്ടുമുന്നിൽ എത്തിനിൽക്കുന്നു!
ആ വലിയ വ്യൂഹത്തിന് മുന്നിൽ ഒരു നിമിഷം തറഞ്ഞുനിന്നുപോയ എന്റെ സിരകളിലേക്ക് പെട്ടെന്നാണ് ആ മാറ്റം ഇരച്ചുകയറിയത്.
എന്റെ നെറ്റിയുടെ മധ്യത്തിലായി വല്ലാത്തൊരു ചൂട് എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. അത് വെറുമൊരു ചൂടായിരുന്നില്ല, ശരീരത്തിലെ രക്തം മുഴുവൻ തിളച്ചുമറിയുന്നതുപോലെയുള്ള അസാധാരണമായ ഒരു ഊർജ്ജം.
അതെ, എന്റെ നെറ്റിയിലുള്ള ആ'രുധിരമണി'തിളങ്ങാൻ തുടങ്ങിയിരിക്കുന്നു എന്ന് ഞാനറിഞ്ഞു!
ഇരുട്ടിനെയും കോടമഞ്ഞിനെയും വകഞ്ഞുമാറ്റിക്കൊണ്ട്, കടുംചുവപ്പ് നിറത്തിലുള്ള ആ പ്രകാശം എന്റെ നെറ്റിയിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി. ആ വെളിച്ചം എന്റെ ചുറ്റും വല്ലാത്തൊരു പ്രഭാവലയം തീർത്തു.
അതുവരെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഇമവെട്ടാതെ നിന്നിരുന്ന ആ വലിയ കൊലയാളിപ്പടയുടെ നോട്ടം പെട്ടെന്ന് എന്നിലേക്ക് തിരിഞ്ഞു. അവരുടെ ആ നൂറുകണക്കിന് കണ്ണുകൾ ഒരേസമയം എന്റെ ശിരസ്സിലേക്ക്, ജ്വലിച്ചുനിൽക്കുന്ന ആ രുധിരമണിയിലേക്ക് തറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.
ഇത്രയും നേരം മരണത്തിന്റെ തണുപ്പുമായി നിന്ന അവരുടെ കണ്ണുകളിൽ, ആ ചുവന്ന പ്രകാശം കണ്ടപ്പോൾ ആദ്യമായി ഒരു ഞെട്ടൽ മിന്നിമറയുന്നത് ഞാൻ തിരിച്ചറിഞ്ഞു.
ആ നിമിഷം എന്റെ ഉള്ളിലെ ഭയം പൂർണ്ണമായും ഇല്ലാതാവുകയായിരുന്നു. ഒരു ഉൾവിളിയോടെ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു... അതെ, ഞാൻ എന്തിനെയാണ് ഭയക്കേണ്ടത്? എന്തിനാണ് എന്റെ കാലുകൾ പിന്നോട്ട് വലിയുന്നത്?
ഇത്രയും കാലം ജീവൻ പണയം വെച്ച് ഞാൻ നേടിയെടുത്ത പരിശീലനങ്ങളെല്ലാം വെറുതെയാകാനാണോ? ഉറക്കമില്ലാത്ത രാത്രികളിൽ, മരണത്തെ മുഖാമുഖം കണ്ട് ഞാൻ ചെയ്ത ആ കഠിനമായ
💬 Comments
View all comments