0%

Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

തയ്യാറെടുപ്പുകൾ ഈയൊരു നിമിഷത്തിൽ തോറ്റുകൊടുക്കാൻ വേണ്ടിയായിരുന്നോ? ഒരിക്കലുമില്ല! എന്റെ നെറ്റിയിൽ ഒരു അഗ്നിപർവ്വതം പോലെ ജ്വലിച്ചുനിൽക്കുന്ന ഈ രുധിരമണി വെറുമൊരു അടയാളമല്ല. അതെന്റെ സിരകളിലെ പോരാളിയുടെ രക്തമാണ്.

ഈ നിധിമല കാക്കാൻ പ്രകൃതി എനിക്ക് നൽകിയ വലിയൊരു നിയോഗമാണത്.

എന്റെ ഉള്ളിലെ ഭയം അഗ്നിയായി മാറി.

ഇതാണെന്റെ അവസരം. ഇതിന് വേണ്ടിയാണ് ഞാൻ ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത്. ഇനി ഭയന്നോടാൻ എനിക്ക് കഴിയില്ല, എനിക്ക് ജയിച്ചേ മതിയാകൂ! എനിക്ക് പിന്നിൽ, മരണത്തെ ഭയന്ന് കഴിയുന്ന എന്റെ പ്രിയപ്പെട്ടവരുണ്ട്... എന്നെ മാത്രം വിശ്വസിക്കുന്ന എന്റെ കൂട്ടുക്കാരുണ്ട്....

അവർക്ക് വേണ്ടി, അവരുടെ ജീവന് വേണ്ടി എനിക്ക് ഈ മരണക്കോട്ട തകർത്തേ മതിയാകൂ. അതിനി എത്ര വലിയ ഇരുട്ടിന്റെ ശക്തികളോട് പോരടിക്കേണ്ടി വന്നാലും ശരി, ഞാനിത് സാധ്യമാക്കും!

എന്റെ മുഷ്ടികൾ വരിഞ്ഞുമുറുകി. നെറ്റിയിലെ രുധിരമണിയുടെ പ്രകാശം ഒന്നുകൂടി തീവ്രമായി. സിരകളിൽ തിളക്കുന്ന രക്തത്തിന്റെ ആവേശത്തോടെ, വരാൻ പോകുന്ന ആ വലിയ കുരുതിക്കായി ഞാൻ എന്റെ കാലുകൾ മുന്നോട്ട് വെച്ചു.

എന്റെ ഉള്ളിലെ ആവേശം ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കാൻ നിൽക്കുകയായിരുന്നു.

നെറ്റിയിലെ രുധിരമണിയുടെ പ്രകാശം സർവ്വത്ര വ്യാപിച്ചപ്പോൾ, ഞാൻ എന്റെ കണ്ണുകളടച്ച് വലതുകൈ വായുവിലേക്ക് ഉയർത്തിപ്പിടിച്ചു.

തക്ഷകൻ എനിക്ക് പകർന്നുനൽകിയ ആ അത്യുജ്ജ്വലമായ മന്ത്രമായ 'രുധിരാസ്ത്ര മന്ത്രം' എന്റെ ചുണ്ടുകൾ അതിവേഗം ഉരുവിടാൻ തുടങ്ങി.

ഓരോ വരികൾ പിന്നിടുമ്പോഴും എനിക്ക് ചുറ്റുമുള്ള കാറ്റിന് വേഗത കൂടിവന്നു. വായുവിലെ തന്മാത്രകൾ പോലും എന്റെ മന്ത്രോച്ചാരണത്തിൽ വിറകൊള്ളുന്നുണ്ടായിരുന്നു.

പെട്ടെന്ന്, എന്റെ ഉള്ളംകയ്യിൽ വല്ലാത്തൊരു ചൂട് അനുഭവപ്പെട്ടു. ശൂന്യതയിൽ നിന്നും ഒരു ചുവന്ന മിന്നൽപ്പിണർ പോലെ

💬 Comments

View all comments