Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]
ആ ആയുധം എന്റെ കൈകളിലേക്ക് അവതരിച്ചു...
എന്റെ വാൾ! നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഇരുമ്പും മാന്ത്രികതയും സംയോജിച്ച ആ വലിയ വാളിന്റെ പിടിയിൽ എന്റെ വിരലുകൾ മുറുകിയപ്പോൾ, സിരകളിലൂടെ വല്ലാത്തൊരു ഊർജ്ജം ഇരച്ചുകയറുന്നത് ഞാനറിഞ്ഞു.
എന്റെ കയ്യിലെ തിളങ്ങുന്ന വാൾ കണ്ടതും, വ്യൂഹം ചമഞ്ഞുനിൽക്കുന്ന ആ കൊലയാളിപ്പടയിൽ പെട്ടെന്നൊരു വലിയ അനക്കമുണ്ടായി. കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ, ആ കറുത്ത കോട്ടുധാരികൾ ഒന്നടങ്കം തങ്ങളുടെ ആയുധങ്ങൾ പുറത്തെടുത്തു.
നൂറുകണക്കിന് കൂർത്ത വാളുകൾ ഒരേസമയം ഉറയിൽ നിന്നും ഊരിയെടുക്കുമ്പോൾ ഉണ്ടായ ആ ലോഹശബ്ദം നിധിമലയുടെ താഴ്വാരത്തെ ഒന്നാകെ വിറപ്പിച്ചു.
നിലാവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ആ മരണായുധങ്ങളുമായി ഒരു വലിയ ഇരുമ്പുകോട്ട പോലെ അവർ എനിക്ക് നേരെ തയ്യാറായി നിന്നു.
ഒട്ടും കാത്തുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഉള്ളിലെ സർവ്വ ഭയങ്ങളെയും ചുട്ടെരിച്ചുകൊണ്ട്, ഒരു വലിയ യുദ്ധത്തിനായുള്ള അലർച്ചയോടെ കയ്യിലെ വാളും വീശി അവരെ നേരിടാൻ ഞാൻ ഒറ്റക്കുതിപ്പിന് മുന്നോട്ടാഞ്ഞു.
പക്ഷേ, എന്റെ ആദ്യത്തെ ചുവട് വെച്ചതും അതിശക്തമായ ഒരു കൈ വന്ന് എന്റെ തോളിൽ അമർന്നു.
എന്നെ പിന്നിലേക്ക് വലിച്ചുനിർത്തുന്ന ആ പിടുത്തത്തിന്റെ ശക്തിയിൽ ഞാൻ തറഞ്ഞുനിന്നുപോയി. തിരിഞ്ഞു നോക്കുമ്പോൾ, അത് തക്ഷകനായിരുന്നു! അവന്റെ മുഖത്ത് ഒരു പോരാളിയുടെ ശാന്തതയും എന്നാൽ കത്തുന്ന ഗൗരവവും ഉണ്ടായിരുന്നു.
"വേണ്ട..."
എന്റെ കണ്ണുകളിലേക്ക് നോക്കി അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
"ഈ കാണുന്നവരോടല്ല നിന്റെ യുദ്ധം... നീ എത്തേണ്ടത് ഈ മലയുടെ നെറുകയിലാണ്."
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ, നാഗികയും അവനരികിലേക്ക് വന്നു നിന്നു.
ആ വലിയ സൈന്യത്തിന് മുന്നിൽ, എനിക്കും അവർക്കുമിടയിൽ ഒരു വലിയ
💬 Comments
View all comments