Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]
കരിങ്കൽ മതിൽ പോലെ അവർ രണ്ടുപേരും നിലയുറപ്പിച്ചു.
"എന്ത് സംഭവിച്ചാലും ശരി, നീ നിർത്താതെ മുന്നോട്ട് തന്നെ പോകണം. ആരെങ്കിലും വീഴുന്ന ശബ്ദം കേട്ടാൽ പോലും നീ തിരിഞ്ഞു നോക്കാൻ പാടില്ല..."
തക്ഷകന്റെ ശബ്ദത്തിൽ വലിയൊരു ഉത്തരവാദിത്തമുണ്ടായിരുന്നു. അവൻ ആ കൊലയാളിപ്പടയ്ക്ക് നേരെ നോക്കി വലിയൊരു യുദ്ധത്തിനായി തന്റെ ഇരു കൈകളും ചുരുട്ടിപ്പിടിച്ചു. നാഗികയുടെ കണ്ണുകളിലും മൃത്യുവിനെ പുൽകാൻ തയ്യാറായ ഒരു യോദ്ധാവിന്റെ തിളക്കമുണ്ടായിരുന്നു.
ശേഷം എന്നെ നോക്കാതെ തന്നെ, ആ സൈന്യത്തെ ഉറ്റുനോക്കിക്കൊണ്ട് തക്ഷകൻ പറഞ്ഞു:
"നീ പൊയ്ക്കോളു ദേവാ... നിനക്ക് പോകാനുള്ള വഴി ഞങ്ങൾ ഒരുക്കാം!"
ഇനിയും എന്തെങ്കിലും പറഞ്ഞിട്ട് അവിടെ കാര്യമുണ്ടോ എന്ന് ഞാൻ ചിന്തിച്ചു.
ഇല്ല, എനിക്കിപ്പോൾ ആവശ്യം വാക്കുകളല്ല, അന്ധമായ വിശ്വാസമാണ്.
തക്ഷകന്റെ ആ വാക്കുകൾ എന്റെ മനസ്സിൽ വെടിയൊച്ച പോലെ പ്രതിധ്വനിച്ചു. ഞാൻ ഒരു നിമിഷം കണ്ണുകളടച്ച് ദീർഘമായി ശ്വാസമെടുത്ത്,
എനിക്ക് മുന്നിൽ കരിങ്കൽ കോട്ടപോലെ നിൽക്കുന്ന ആ രണ്ടുപേരെ പൂർണ്ണമായും വിശ്വസിച്ച്, എന്റെ കയ്യിലെ തിളങ്ങുന്ന വാളും പിടിച്ച് മുന്നോട്ട് കുതിച്ചു!
ഞാൻ ഓടിത്തുടങ്ങിയ ആ നിമിഷം തന്നെ ആകാശം പൊട്ടിപ്പിളർന്നു. കറുത്തിരുണ്ട കാർമേഘങ്ങളിൽ നിന്നും ആദ്യത്തെ മഴത്തുള്ളികൾ ആ നിധിമലയുടെ താഴ്വാരത്തേക്ക് അടർന്നു വീണു. നിമിഷങ്ങൾക്കകം അതൊരു പേമാരിയായി മാറി.
കോടമഞ്ഞിനെ കീറിമുറിച്ചുകൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിക്കും മരവിപ്പിക്കുന്ന തണുപ്പായിരുന്നു.
വരാൻ പോകുന്ന വലിയൊരു രക്തച്ചൊരിച്ചിലിന്റെ ചോരപ്പാടുകൾ കഴുകിക്കളയാൻ പ്രകൃതി മുൻകൂട്ടി ഒരുക്കിയ വലിയൊരു ജലാഭിഷേകം പോലെ, ആ പൗർണ്ണമി വെളിച്ചത്തിൽ മഴ ശക്തിയായി പെയ്തിറങ്ങി.
മഴത്തുള്ളികൾ എന്റെ നെറ്റിയിലെ രുധിരമണിയിൽ വീണ് ചുവന്ന
💬 Comments
View all comments