0%

Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

വേഗതയിലായിരുന്നു അവന്റെ ആ കുതിപ്പ്.

സർവ്വ ശക്തിയുമെടുത്ത് സച്ചിൻ തന്റെ വലതുകൈ ചുരുട്ടി ആ വലിയ മൃഗത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ചു. ഒരു വലിയ ഇരുമ്പുകുഴൽ വന്ന് ഇടിച്ചതുപോലെയുള്ള അതിശക്തമായൊരു പ്രഹരം!

ഇടി കൊണ്ടതും ഒരു ഭയാനകമായ അലർച്ചയോടെ ആ ഭീമാകാരനായ നരിമാടൻ വായുവിലേക്ക് ഉയർന്നു.

സച്ചിന്റെ ആ അടിയുടെ ആഘാതത്തിൽ, ഇത്രയും വലിയ ശരീരമുള്ള ആ ഭീകരരൂപം പോലീസുകാരുടെ ജീപ്പുകൾക്കും അപ്പുറമുള്ള ഇരുട്ടിലേക്ക് ദൂരേക്ക് തെറിച്ചുവീണു! ഭൂമി കുലുങ്ങുന്ന വലിയൊരു ശബ്ദത്തോടെയാണ് അത് മണ്ണിൽ പതിച്ചത്.

സച്ചിന്റെ ആ പ്രഹരശേഷി കണ്ട് ചുറ്റും നിന്ന ബാലുവും നാട്ടുകാരും ശരിക്കും ഞെട്ടിത്തരിച്ചുപോയി...

എന്നാൽ, ആ ആശ്വാസത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദൂരെ ആ ഇരുട്ടിൽ നിന്നും പെട്ടെന്ന് കാതടപ്പിക്കുന്ന ഒരു വലിയ മുരൾച്ച കേട്ടു.

ഇരുട്ടിനെ വിറപ്പിച്ചുകൊണ്ട് ആ വലിയ ചെന്നായമനുഷ്യൻ അവിടെനിന്നും കുടഞ്ഞെഴുന്നേൽക്കുകയാണ്!..

ഘോരമായ ഇരുട്ടിൽ രണ്ട് തീക്കനലുകൾ പോലെ തിളങ്ങുന്ന ആ ചുവന്ന കണ്ണുകൾ അവർക്ക് നേരെ വീണ്ടും ഉയർന്നു വന്നു.

സച്ചിന്റെ അടി കൊണ്ടതിന്റെ പകയിൽ, രക്തദാഹിയായ ആ വലിയ ചെന്നായമനുഷ്യൻ തന്റെ കൂർത്ത നഖങ്ങൾ മണ്ണിലാഴ്ത്തി.

വായ തുറന്നുള്ള അതിന്റെ ഭയാനകമായ അലർച്ചയിൽ ആകാശത്തെ മേഘങ്ങൾ പോലും നടുങ്ങി. സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടവനെപ്പോലെ, മുൻപത്തേതിനേക്കാൾ വലിയൊരു ദേഷ്യത്തിൽ ആ ഭീകരരൂപം അവർക്ക് നേരെ ഇരുട്ടിലൂടെ വീണ്ടും പാഞ്ഞടുത്തു തുടങ്ങി!

തങ്ങൾക്ക് നേരെ വീണ്ടും പാഞ്ഞടുക്കുന്ന സാക്ഷാൽ മൃത്യുവിനെ കണ്ട് മുറ്റത്തുണ്ടായിരുന്ന ജനങ്ങൾ പ്രാണരക്ഷാർത്ഥം നിലവിളിച്ചുകൊണ്ട് ചിതറിയോടാൻ തുടങ്ങി.

എന്നാൽ ആ ജനക്കൂട്ടത്തിന് നടുവിൽ സച്ചിൻ മാത്രം ഒരിഞ്ചുപോലും പിന്നോട്ട് മാറിയില്ല. അവൻ

💬 Comments

View all comments