0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

ക്രൂരവുമായ താരാപഥമാണ് ഇരുട്ടിന്റെ സാമ്രാജ്യമായ 'തമോപഥം'!

മറ്റു താരാപഥങ്ങളെ കീഴടക്കുക മാത്രമല്ല അവരുടെ ലക്ഷ്യം; നമ്മുടെ ഈ ശൈവപഥത്തെയും പ്രപഞ്ചത്തെയും തന്നെ നശിപ്പിച്ച്, സകലതിന്റെയും പരമാധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് തമോപഥത്തിലെ ഇരുണ്ട ദൈവങ്ങൾ!

അമ്മയുടെ ശക്തിയെ ഭയന്ന ഇവിടുത്തെ ശത്രുക്കൾക്ക് പിന്നിലും, ഇന്ന് ഇന്ദ്രനീലത്തിനുവേണ്ടി നടക്കുന്ന ഈ ചോരച്ചൊരിച്ചിലിന് പിന്നിലുമെല്ലാം ആ മഹായുദ്ധത്തിന്റെ കറുത്ത കൈകളുണ്ട്!"

ആമിയുടെ കൈകാലുകൾ തണുത്തുറഞ്ഞു. തങ്ങൾ നേരിടുന്ന ശത്രുവിന്റെ വലിപ്പമോർത്ത് അവളുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. എന്നാൽ രുദ്ര അവിടെയും നിർത്തിയില്ല. അവൾ തന്റെ ശബ്ദം തീർത്തും താഴ്ത്തി. മുറിക്കുള്ളിലെ വായു പോലും ആ അടുത്ത രഹസ്യം കേൾക്കാൻ ഭയക്കുന്നതുപോലെ നിശ്ചലമായി.

"ഇനി ഇതിന്റെയൊക്കെ മുകളിലുള്ള ആ പരമോന്നത അധികാരശ്രേണി എന്താണെന്ന് നീ കേൾക്കണം. ഈ താരാപഥങ്ങൾക്കും അവയെ ഭരിക്കുന്ന ദൈവങ്ങൾക്കുമെല്ലാം മുകളിൽ, ഓരോ മഹാപ്രപഞ്ചത്തെയും ഒറ്റയ്ക്ക് നിയന്ത്രിക്കുന്ന 'പ്രപഞ്ചാധിപന്മാർ' ഉണ്ട്.

ആയിരക്കണക്കിന് താരാപഥങ്ങളിലെ ദൈവങ്ങൾ പോലും കൈകൂപ്പി വണങ്ങുന്ന മഹാശക്തികൾ! അവർക്കും മുകളിലാണ് സകല പ്രപഞ്ചങ്ങളെയും ഒരൊറ്റ ചരടിൽ കോർത്ത് ഭരിക്കുന്ന ആ പരമോന്നത സിംഹാസനത്തിലിരിക്കുന്ന ഒരേയൊരു സർവ്വാധിപൻ വാഴുന്നത്!

രുദ്ര ആമിയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.

"അപ്സര ദേവി ഈ താരാപഥത്തിലെ രണ്ടാമത്തെ തട്ടിലുള്ള ഒരു ദേവതയായിരുന്നു. പക്ഷേ... ഞാനും ദേവയും പിറന്നത് ഈ ദേവലോകത്തെയോ, ഈ താരാപഥത്തിലെയോ, എന്തിനേറെ പറയുന്നു... നമ്മുടെ ഈ പ്രപഞ്ചത്തിലെപ്പോലും ഒരു ദൈവത്തിന്റെ ബീജത്തിലല്ല! ഞങ്ങളുടെ അച്ഛൻ... അങ്ങ് ദൂരെ, മറ്റൊരു മഹാപ്രപഞ്ചത്തെ മുഴുവനായി അടക്കിഭരിക്കുന്ന, ദൈവങ്ങൾ പോലും ഭയക്കുന്ന ഒരു പ്രപഞ്ചാധിപൻ ആണ്!"

ആ വാക്കുകൾ കേട്ടതും ആമി അക്ഷരാർത്ഥത്തിൽ തറഞ്ഞുപോയി!

💬 Comments

View all comments