Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
മായാപടലങ്ങൾ മൂടിക്കിടക്കുന്നുണ്ട്. ആ മായാമറകൾക്കുള്ളിലാണ് മാനസ നിങ്ങളോട് പറഞ്ഞ ദേവലോകവും, പാതാളവും, ഗന്ധർവ്വലോകവും, നാഗലോകവുമെല്ലാം സ്ഥിതിചെയ്യുന്നത്!
അവിടെയെല്ലാം ദേവഗണങ്ങളും അസുരവംശങ്ങളും നാഗന്മാരും യക്ഷന്മാരുമെല്ലാം വൻ കോട്ടകളും സാമ്രാജ്യങ്ങളും കെട്ടിപ്പടുത്ത് ഇന്നും ജീവിക്കുന്നുണ്ട്!"
പുറത്ത് ആഞ്ഞടിച്ച ഒരു മിന്നൽപ്പിണരിൽ മുറിക്കുള്ളിൽ നിഴലുകൾ നൃത്തം വെച്ചു. രുദ്രയുടെ സ്വരത്തിന് ഇപ്പോൾ ഒരു പ്രവാചകിയുടെ ഗാംഭീര്യമുണ്ടായിരുന്നു.
"ഇവിടെയാണ് ആമി, നിങ്ങൾ കൈകൂപ്പി വിളിക്കുന്ന 'ദൈവങ്ങൾ' വരുന്നത്!" രുദ്രയുടെ കണ്ണുകൾ തീക്കനൽ പോലെ തിളങ്ങി.
"ഇങ്ങനെ കോടിക്കണക്കിന് നക്ഷത്രങ്ങളും, ദേവലോകവും പാതാളവുമടങ്ങുന്ന മായാമറകളുള്ള ഗ്രഹങ്ങളും ഉൾപ്പെടുന്ന ഒരു താരാപഥത്തെ പൂർണ്ണമായും അടക്കിഭരിക്കുന്ന പരമാധികാരികളാണ് ദൈവങ്ങളും ദേവിമാരും! നമ്മുടെ ഈ ഭൂമി ഉൾപ്പെടുന്ന താരാപഥത്തിന്റെ പേര് 'ശൈവപഥം' എന്നാണ്.
ഒരു താരാപഥം ഭരിക്കുന്ന ദൈവങ്ങൾക്കിടയിൽത്തന്നെ കൃത്യമായ അധികാരത്തട്ടുകളുണ്ട്. നമ്മുടെ ഈ ശൈവപഥത്തിന്റെ ഏറ്റവും മുകളിലെ ഒന്നാമത്തെ തട്ടിൽ സിംഹാസനത്തിലിരിക്കുന്നത് സാക്ഷാൽ ത്രിമൂർത്തികളും ആദിപരാശക്തിയുമാണ്!
അവരുടെ തൊട്ടുതാഴെ, ഈ താരാപഥത്തിന്റെ സൈന്യത്തെയും നിയമങ്ങളെയും നിയന്ത്രിക്കുന്ന രണ്ടാമത്തെ തട്ടിലുള്ള ഉപദേവതകളുണ്ട്.
പരമശിവന്റെയും പാർവതിയുടെയും ദൈവികമായ ഊർജ്ജത്തിൽ നിന്നും പിറവിയെടുത്ത നമ്മുടെ അമ്മ... അപ്സര ദേവി, ഈ താരാപഥം ഭരിക്കുന്ന ദൈവങ്ങളുടെ ആ രണ്ടാമത്തെ തട്ടിൽ വാണിരുന്ന മഹാശക്തിയായിരുന്നു!"
"പക്ഷേ ആമി, ദൈവങ്ങളുടെ ലോകം ശാന്തമാണെന്ന് നീ കരുതുന്നുണ്ടോ?"
രുദ്രയുടെ സ്വരത്തിൽ കടുത്തൊരു അമർഷവും തണുപ്പും കലർന്നു.
"അല്ല! നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിൽത്തന്നെ നമ്മുടെ ശൈവപഥം പോലെ നൂറുകണക്കിന് മറ്റ് താരാപഥങ്ങളുണ്ട്. അവയോരോന്നിനെയും ഭരിക്കാൻ ഇതുപോലെ മറ്റ് ദൈവങ്ങളുമുണ്ട്! അധികാരത്തിനും പ്രാണോർജ്ജത്തിനും വേണ്ടി ആ താരാപഥങ്ങൾ തമ്മിൽ യുഗങ്ങളായി ചോരപ്പുഴയൊഴുക്കുന്ന മഹായുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ഭയാനകവും
💬 Comments
View all comments