Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
ദൈവിക ഊർജ്ജത്തിന്റെയും അളവനുസരിച്ച്, അവ പല തട്ടുകൾ അല്ലെങ്കിൽ പല 'ശ്രേണികളായി' വേർതിരിക്കപ്പെട്ടു.
അതിൽ ഏറ്റവും മുകളിലുള്ള ഉന്നത ശ്രേണിയിലെ പ്രപഞ്ചങ്ങളിൽ വായുവിൽ പോലും ഒഴുകുന്നത് ശുദ്ധമായ ദൈവിക തേജസ്സാണ്. അവിടുത്തെ ഒരു മണൽത്തരിക്ക് പോലും ഈ ഭൂമിയെ തകർക്കാൻ തക്ക ഭാരമുണ്ടാകും. അതിന് താഴെയാണ് മന്ത്രങ്ങളും തന്ത്രങ്ങളും ദിവ്യായുധങ്ങളും നിറഞ്ഞ മധ്യമ ശ്രേണിയിലെ പ്രപഞ്ചങ്ങൾ. എന്നാൽ ഏറ്റവും താഴെ, കാലക്രമേണ മാന്ത്രികതയുടെ ഉറവകൾ വറ്റിപ്പോയ, അല്പായുസ്സുകളായ മനുഷ്യർ ജീവിക്കുന്ന ദുർബലമായ പ്രപഞ്ചങ്ങളുടെ തട്ടാണ് മൂന്നാമത്തേത്!
നമ്മൾ ഈ ഇരിക്കുന്ന പ്രപഞ്ചം ആ താഴ്ന്ന ശ്രേണിയിലുള്ള ഒന്നാണ്. ഇവിടെ ഇന്ദ്രനീലത്തിന്റെ സമയവലയങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഈ മണ്ണിൽ ഇപ്പോഴും മാന്ത്രികതയുടെ ഞരമ്പുകൾ ജീവനോടെ തുടിക്കുന്നത്."
ആമി ശ്വാസമടക്കിപ്പിടിച്ച് ആ വാക്കുകൾ കേട്ടിരുന്നു. രുദ്ര ഒന്ന് നിർത്തി, ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി തന്റെ സംസാരം തുടർന്നു
"ഇനി നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിനുള്ളിലെ നക്ഷത്രക്കൂട്ടങ്ങളുടെ കാര്യത്തിലേക്ക് വരാം. നിങ്ങൾ മനുഷ്യർ ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്നത് വെറും തീഗോളങ്ങളായ നക്ഷത്രങ്ങളെയും, കല്ലും മണ്ണും നിറഞ്ഞ വിജനമായ ഗ്രഹങ്ങളെയും മാത്രമാണ്. എന്നാൽ സത്യമതല്ല ആമി! കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ചേരുന്ന ആ വലിയ നക്ഷത്രവ്യൂഹങ്ങളെ ഞങ്ങളുടെ ഭാഷയിൽ വിളിക്കുന്നത് 'താരാപഥങ്ങൾ' അഥവാ 'ജ്യോതിർമണ്ഡലങ്ങൾ' എന്നാണ്. ഓരോ താരാപഥവും സ്വന്തമായി നിയമങ്ങളും സൈന്യവുമുള്ള ഓരോ മഹാസാമ്രാജ്യങ്ങളാണ്!
അതിനുള്ളിലെ നക്ഷത്രങ്ങൾ വെറും കത്തുന്ന വാതകങ്ങളല്ല പ്രപഞ്ചത്തിന്റെ ജീവനാഡിയായ പ്രാണോർജ്ജവും മന്ത്രശക്തിയും ഗ്രഹങ്ങളിലേക്ക് ഒഴുക്കിവിടുന്ന 'അഗ്നിസ്തംഭങ്ങൾ' ആണവ! നിങ്ങൾ ജീവനില്ലെന്ന് കരുതി എഴുതിത്തള്ളിയ കോടാനുകോടി ഗ്രഹങ്ങൾക്ക് മുകളിൽ, മനുഷ്യന്റെ മാംസനേത്രങ്ങൾക്കോ യന്ത്രങ്ങൾക്കോ തുളച്ചുകയറാൻ കഴിയാത്ത
💬 Comments
View all comments