Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
പുരാണങ്ങളും, എന്തിനേറെ പറയുന്നു... മാനസ നിങ്ങളോട് പറഞ്ഞ കഥകൾ പോലും ആ മഹാസത്യത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്! അപ്സരയുടെ മകനായതുകൊണ്ട് മാത്രമാണ് ദേവയുടെ ഉള്ളിൽ ആയിരം ദേവന്മാരുടെ സംഹാരശക്തി ഉറങ്ങിക്കിടക്കുന്നതെന്ന് നീ കരുതുന്നുണ്ടോ? പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലെ ശൂന്യതയിൽ നിന്നും ഊർജ്ജമെടുത്ത് സാക്ഷാൽ ത്രിമൂർത്തികൾ തന്നെ എന്തിനാണ് അവനെ 'കാലരുദ്ര സുഷുപ്തി'യിൽ തളച്ചിട്ടത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ആ ഉത്തരം കിട്ടണമെങ്കിൽ ഈ ബ്രഹ്മാണ്ഡങ്ങളുടെ യഥാർത്ഥ ഘടനയെന്താണെന്ന് നീ അറിയണം!"
രുദ്രയുടെ തണുത്ത വിരലുകൾ ആമിയുടെ കൈകളിൽ അല്പം കൂടി മുറുകി. അവളുടെ ശബ്ദം കാലാതീതമായ ഏതോ ലോകത്തുനിന്ന് ഒഴുകിവരുന്നതുപോലെ ആമിക്ക് തോന്നി.
"എല്ലാം എവിടെനിന്ന് തുടങ്ങി എന്നതിൽ നിന്നുതന്നെ നമുക്ക് ആരംഭിക്കാം. കാലമോ, ദേശമോ, വെളിച്ചമോ, ഇരുട്ടോ, എന്തിനേറെ പറയുന്നു... ദൈവങ്ങൾ പോലും ജനിച്ചിട്ടില്ലാത്ത ആ 'ആദിമ ശൂന്യത'! കോടാനുകോടി യുഗങ്ങൾക്ക് മുൻപ്, നിശ്ചലമായി കിടന്നിരുന്ന ആ മഹാശൂന്യതയിൽ ആദ്യത്തെ ജീവന്റെ തുടിപ്പ് എങ്ങനെ ഉണ്ടായി? ഈ നിമിഷം വരെ ആ ചോദ്യത്തിന് ഉത്തരം ആർക്കുമറിയില്ല! ഇന്ന് നമ്മുടെ ലോകങ്ങളെ അടക്കിഭരിക്കുന്ന ത്രിമൂർത്തികൾക്കോ, യുഗങ്ങളെ നിയന്ത്രിക്കുന്ന മഹാശക്തികൾക്കോ പോലും തങ്ങളുടെയൊക്കെ ഉത്ഭവം എങ്ങനെയായിരുന്നുവെന്ന് ഒരുപക്ഷെ അറിയില്ല.
സകല ചരാചരങ്ങളുടെയും തുടക്കത്തിൽ ഇന്നും ആർക്കും ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യചിഹ്നം മാത്രമാണ് അവശേഷിക്കുന്നത്!
പക്ഷേ, അജ്ഞാതമായ ആ ആദ്യത്തെ വിസ്ഫോടനത്തിൽ നിന്നും ആ ശൂന്യതയിലേക്ക് വിരിഞ്ഞിറങ്ങിയത് ഒരൊറ്റ പ്രപഞ്ചമായിരുന്നില്ല. കറുത്ത സമുദ്രത്തിൽ വിരിഞ്ഞ സുവർണ്ണ താമരകൾ പോലെ അസംഖ്യം മഹാപ്രപഞ്ചങ്ങൾ ഒരേസമയം പിറന്നുവീണു! എന്നാൽ ആ പ്രപഞ്ചങ്ങളെല്ലാം ഒരേ കരുത്തുള്ളവയായിരുന്നില്ല. ഓരോ പ്രപഞ്ചത്തിനുള്ളിലും ഒഴുകുന്ന പ്രാണശക്തിയുടെയും
💬 Comments
View all comments