Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
ദേവിയുടെയും മറ്റൊരു മഹാപ്രപഞ്ചത്തെ അടക്കിഭരിക്കുന്ന അജ്ഞാതനായ ആ പ്രപഞ്ചാധിപന്റെയും രക്തത്തിൽ പിറന്ന ഇരട്ടകളാണ് ദേവയും രുദ്രയും!
ആ ഞെട്ടലിൽ നിന്നും പതിയെ മുക്തയാകവെ, വളരെ പ്രധാനപ്പെട്ടൊരു സംശയം ആമിയുടെ ബുദ്ധിയിലേക്ക് തുളച്ചുകയറി. തറവാട്ടിൽ വെച്ച് മാനസ സംസാരിച്ചപ്പോൾ, ദേവയ്ക്ക് ഒരു ഇരട്ട സഹോദരി ഉള്ളതായി ഒരു സൂചന പോലും നൽകിയിരുന്നില്ല. അവൾ പതിയെ തലയുയർത്തി രുദ്രയുടെ തീക്ഷ്ണമായ കണ്ണുകളിലേക്ക് നോക്കി.
"ഈ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ എനിക്ക് ഒരൊറ്റ കാര്യം കൂടി അറിയണം,"
ആമിയുടെ സ്വരത്തിൽ ഇപ്പോൾ ഭയത്തേക്കാളുപരി സത്യമറിയാനുള്ള വ്യഗ്രതയായിരുന്നു.
"നിങ്ങളേക്കുറിച്ചോ ദേവയെക്കുറിച്ചോ ഈ ലോകത്ത് ആർക്കുമറിയില്ല. അമ്മയുടെ ഏറ്റവും അടുത്ത ആളായിരുന്നിട്ട് കൂടി മാനസ ചേച്ചിക്ക് പോലും നിന്നെക്കുറിച്ച് ഒരറിവുമില്ല! ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാനാണ് അപ്സര ദേവി ദേവയെ രഹസ്യമായി ഭൂമിയിലേക്ക് അയച്ചതെന്നാണ് മാനസ ചേച്ചി പറഞ്ഞത്.അതൊരു ഊഹമായിരുന്നെങ്കിൽ കൂടി... നിങ്ങൾ രണ്ടുപേരും ഒരേ ഉദരത്തിൽ പിറന്ന ഇരട്ടകളായിരുന്നിട്ടും എന്തുകൊണ്ട് അമ്മ ദേവയെ മാത്രം ഈ ഭൂമിയിലേക്ക് അയച്ചു? ആരും അറിയാതെ ഒളിപ്പിക്കാനായിരുന്നെങ്കിൽ നിന്നെക്കൂടി അവനോടൊപ്പം ഇവിടേക്ക് അയച്ചുകൂടായിരുന്നോ? എന്തുകൊണ്ട് നിന്നെ അവിടെത്തന്നെ നിർത്തി?"
ആമിയുടെ ആ ചോദ്യം കേട്ടതും രുദ്രയുടെ മുഖഭാവം ഞൊടിയിടയിൽ മാറി. ആമിയുടെ കൈകളിൽ നിന്നും പിടിവിട്ട്, കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ് അവൾ ജനാലയ്ക്കരികിലേക്ക് നടന്നു. പുറത്തെ കൂരിരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ കറുത്ത മേലങ്കി കാറ്റിൽ പതിയെ ഉലയുന്നുണ്ടായിരുന്നു.
രുദ്ര പിന്നിലേക്ക് തിരിയാതെ തന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞുതുടങ്ങി.
"ശരിയാണ്... ഈ നിമിഷം വരെയും ശൈവപഥത്തിലെ ദൈവങ്ങൾക്കോ, തമോപഥത്തിലെ അസുരന്മാർക്കോ, എന്തിനേറെ പറയുന്നു... മാനസയ്ക്ക് പോലും അപ്സര ദേവിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ
💬 Comments
View all comments