Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
പിറന്ന സത്യമറിയില്ല!
ഞങ്ങളുടെ അസ്തിത്വം തന്നെ ഈ പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ നിന്നും പൂർണ്ണമായി മായ്ക്കപ്പെട്ടതാണ്. പക്ഷേ, എന്തുകൊണ്ട് ദേവയെ മാത്രം ഭൂമിയിലേക്കയച്ചു എന്നതിൽ രണ്ട് സത്യങ്ങളുണ്ട്.
ഒന്ന്—മാനസയെപ്പോലെ അമ്മയുടെ രഹസ്യങ്ങൾ അല്പമെങ്കിലും തൊട്ടറിഞ്ഞവർ വിശ്വസിക്കുന്ന സത്യം! രണ്ട്—അമ്മയ്ക്കും ത്രിമൂർത്തികൾക്കും പിന്നെ ഞാനുൾപ്പടെ കുറച്ചുപ്പേർക്ക് മാത്രമറിയാവുന്ന ആ യഥാർത്ഥ സത്യം!"
രുദ്ര പതിയെ തിരിഞ്ഞ് ആമിയുടെ അഭിമുഖമായി നിന്നു. മിന്നൽ വെളിച്ചത്തിൽ അവളുടെ മുഖം പകുതി ഇരുട്ടിലും പകുതി വെളിച്ചത്തിലുമായി കാണപ്പെട്ടു.
"ആദ്യം മാനസയും മറ്റുള്ളവരും എന്താണ് വിശ്വസിക്കുന്നതെന്ന് ഞാൻ പറയാം..."
രുദ്രയുടെ സ്വരത്തിന് തണുത്ത ലോഹത്തിന്റെ കാഠിന്യമുണ്ടായിരുന്നു.
"അമ്മയുടെ പഴയ ഓർമ്മകളുടെ ഒരംശം തൊട്ടറിഞ്ഞ മാനസ കരുതിയത്, അപ്സര ദേവിക്ക് ഒരൊറ്റ ആൺകുഞ്ഞ് മാത്രമാണ് ജനിച്ചതെന്നാണ്! മനുഷ്യരുടെ ലോകത്ത് വന്ന് ജീവിക്കാൻ ത്രിമൂർത്തികളുടെ വിലക്കുള്ളതുകൊണ്ടും, അമ്മയ്ക്ക് ഒരു കുഞ്ഞ് ജനിച്ചുവെന്നറിഞ്ഞാൽ ദേവലോകത്തെയും പാതാളത്തിലെയും ശത്രുക്കൾ ആ പിഞ്ചുകുഞ്ഞിനെ വേട്ടയാടുമെന്ന ഭയം കൊണ്ടുമാണ് അമ്മ അവനെ ഭൂമിയിലെ ഒരു വളർത്തമ്മയുടെ കൈകളിൽ ഒളിപ്പിച്ചത് എന്ന് അവർ വിശ്വസിക്കുന്നു.
അതുപോലെ, മാനസയുടെ മകനായത്ക്കൊണ്ട് അവന്റെ ഉള്ളിലെ അമാനുഷികമായ ശക്തി പുറത്തുവന്നാൽ അതൊരു നാശംവിതക്കുമെന്ന ഭയം കൊണ്ടാണ് ത്രിമൂർത്തികൾ 'കാലരുദ്ര സുഷുപ്തി' എന്ന മഹാമന്ത്രം കൊണ്ട് അവനെ എന്നെന്നേക്കുമായി ബന്ധിച്ചത് എന്നും മാനസ കരുതുന്നു. കേൾക്കുമ്പോൾ എത്ര മനോഹരമായ കഥയാണല്ലേ? ഒരു നിസ്സഹായയായ അമ്മയുടെ ത്യാഗം! പക്ഷേ ആമി... ആർക്കെങ്കിലും എന്നെങ്കിലും സംശയം തോന്നി അമ്മയുടെ ഓർമ്മകളിലേക്ക് ചികഞ്ഞാൽ, അവർ കാണാൻ വേണ്ടി അമ്മ തന്നെ മനഃപൂർവ്വം ബാക്കിവെച്ച ഒരു പുകമറ മാത്രമായിരുന്നു അത്!"
ആമി ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. തറവാട്ടിൽ വെച്ച്
💬 Comments
View all comments