Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
മാനസ കണ്ടെത്തിയ ആ കാര്യങ്ങളെല്ലാം അപ്സര ദേവി പുറംലോകത്തെ വിശ്വസിപ്പിക്കാൻ ഒരുക്കിയ വെറുമൊരു മറയായിരുന്നോ?!
"പിന്നെ... എന്താണ് ശരിക്കുമുള്ള സത്യം?"
ആമിയുടെ ശബ്ദം വിറച്ചു.
"എന്തിനാണ് നിങ്ങളെ രണ്ടുപേരെയും പ്രപഞ്ചത്തിൽ നിന്ന് ഒളിപ്പിച്ചത്? എന്തിനാണ് നിങ്ങളെ പരസ്പരം പിരിച്ചത്?"
രുദ്ര പതിയെ മുന്നോട്ട് നടന്ന് ആമിയുടെ തൊട്ടുമുന്നിൽ വന്നുനിന്നു. അവളുടെ കണ്ണുകൾ ആമിയുടെ കണ്ണുകളിലേക്ക് തറച്ചുകയറി.
"പറയാം... ഞങ്ങളുടെ അച്ഛൻ മറ്റൊരു മഹാപ്രപഞ്ചത്തെ ഭരിക്കുന്ന അധിപനാണെന്ന് ഞാൻ പറഞ്ഞല്ലോ. രണ്ട് വ്യത്യസ്ത പ്രപഞ്ചങ്ങളിലെ ഉന്നത ശക്തികൾ തമ്മിൽ ചേർന്ന് കുഞ്ഞുങ്ങൾ ജനിക്കുന്നത് പ്രപഞ്ച നിയമങ്ങൾക്ക് വിരുദ്ധമാണ്! അപ്സര ദേവി പ്രസവിച്ച കുഞ്ഞുങ്ങളുടെ സിരകളിലോടുന്നത് ഒരു അന്യപ്രപഞ്ചാധിപന്റെ ചോരയാണെന്ന് അറിഞ്ഞാൽ, തമോപഥത്തിലെ ശത്രുക്കൾ മാത്രമല്ല, സ്വന്തം സിംഹാസനം ഭയന്ന് ഈ പ്രപഞ്ചത്തിലെ ദേവാസുരന്മാർ പോലും ഞങ്ങളെ ഇല്ലാതാക്കാൻ ഒന്നിക്കുമായിരുന്നു! അതുകൊണ്ട്, ഞങ്ങൾ ജനിച്ച ആ രാത്രിയിൽത്തന്നെ ആ രഹസ്യം പ്രപഞ്ചത്തിൽ നിന്നും എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. അപ്സര ദേവിക്ക് മക്കളില്ല എന്ന് ലോകം വിശ്വസിച്ചു.
പക്ഷേ, ആരും അറിയാതെ ഒളിപ്പിക്കാനായിരുന്നെങ്കിൽ ഞങ്ങളെ രണ്ടുപേരെയും ഒന്നിച്ച് ഈ ഭൂമിയിലേക്കോ അല്ലെങ്കിൽ ഒന്നിച്ച് മറ്റേതെങ്കിലും ഒളിത്താവളത്തിലേക്കോ മാറ്റാമായിരുന്നില്ലേ എന്ന് നീ ചോദിച്ചില്ലേ?
അവിടെയാണ് ഒന്നാമത്തെ കാരണം കിടക്കുന്നത് ഞങ്ങളുടെ രക്തത്തിലെ ഇരട്ട ധ്രുവങ്ങൾ!"
രുദ്ര തന്റെ രണ്ട് കൈകളും മുന്നോട്ട് നീട്ടി വിരലുകൾ പരസ്പരം കോർത്തുപിടിച്ചു.
"ഞാനും ദേവയും സാധാരണ ഇരട്ടകളല്ല. ഒരൊറ്റ മഹാശക്തിയുടെ രണ്ട് പാതികളാണ് ഞങ്ങൾ! കാന്തത്തിന്റെ രണ്ട് ധ്രുവങ്ങൾ പോലെ, ഞങ്ങൾ രണ്ടുപേരും ഒരേ ലോകത്ത്, ഒരേ വായു ശ്വസിച്ച് അടുത്തടുത്ത് വളർന്നാൽ ഞങ്ങളുടെ ശരീരത്തിലെ ആ അന്യപ്രപഞ്ച
💬 Comments
View all comments