0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

ഊർജ്ജം പരസ്പരം ആകർഷിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യും! അങ്ങനെ സംഭവിച്ചാൽ, സാക്ഷാൽ ത്രിമൂർത്തികൾ തീർത്ത 'കാലരുദ്ര സുഷുപ്തി' എന്ന മന്ത്രക്കെട്ടുപോലും ആ ഊർജ്ജപ്രവാഹത്തിൽ തകർന്നു തരിപ്പണമാകും! ആ പ്രകമ്പനം ഒരൊറ്റ നിമിഷം കൊണ്ട് നൂറു താരാപഥങ്ങൾക്കപ്പുറമുള്ള ദൈവങ്ങൾ തിരിച്ചറിയും!

ഞങ്ങളെ രണ്ടുപേരെയും ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിൽ നിന്നും ഒളിപ്പിക്കണമെങ്കിൽ, ഞങ്ങൾ രണ്ടുപേരും രണ്ട് ലോകങ്ങളിലായി വേർപിരിഞ്ഞേ മതിയാകൂ എന്നത് പ്രപഞ്ചനിയമമായിരുന്നു!

ഒരാൾ വെളിച്ചമുള്ള മനുഷ്യരുടെ ലോകത്തും, മറ്റൊരാൾ ദൈവങ്ങളുടെ പോലും നോട്ടമെത്താത്ത അന്ധകാരത്തിന്റെ ഒളിത്താവളത്തിലും!"

ആമിയുടെ നെഞ്ചിടിപ്പ് ഇരട്ടിച്ചു. ഒന്നിച്ച് പിറന്നിട്ടും, ജീവൻ നിലനിർത്താൻ വേണ്ടി പരസ്പരം കാണാൻ പോലും കഴിയാതെ രണ്ട് ലോകങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജന്മങ്ങൾ!

"എങ്കിൽ പിന്നെ എന്തുകൊണ്ട് എന്നെ ഭൂമിയിലേക്ക് അയക്കാതെ ദേവയെ അയച്ചു?"

രുദ്രയുടെ സ്വരം കൂടുതൽ ആഴമുള്ളതായി.

"അവിടെയാണ് രണ്ടാമത്തെ കാരണം ഞങ്ങളുടെ ഉള്ളിലെ ശക്തികളുടെ സ്വഭാവം! ജനിച്ചപ്പോൾ അമ്മയുടെയും അച്ഛന്റെയും ശക്തികൾ ഞങ്ങളിൽ തുല്യമായല്ല വീതിക്കപ്പെട്ടത്. എന്നിലേക്ക് പകർന്നുകിട്ടിയത് അമ്മയുടെ ഉള്ളിലെ സംഹാരശക്തിയും ഈ കറുത്ത വിഷവുമായിരുന്നു. ഇരുട്ടിന് ഇരുട്ടിനോട് അലിഞ്ഞുചേരാൻ എളുപ്പമാണ്! ശൈവപഥത്തിന്റെ അതിർത്തിയിലുള്ള, ആരും കടന്നുവരാത്ത ശൂന്യമായ ഇരുണ്ട മണ്ഡലങ്ങളിൽ ഒരു നിഴലിനെപ്പോലെ ആരുടെയും കണ്ണിൽപ്പെടാതെ ഒളിച്ചു വളരാൻ എന്റെ ശരീരത്തിന് കഴിയുമായിരുന്നു.

എന്നാൽ ദേവയിലേക്കോ? ഞങ്ങളുടെ അച്ഛന്റെ ആ സമ്പൂർണ്ണ പ്രപഞ്ചാധിപ ശക്തി അനേകം സൂര്യന്മാരുടെ ആ മഹാഊർജ്ജം മുഴുവനായി ഒഴുകിയെത്തിയത് ദേവയുടെ പിഞ്ചുശരീരത്തിലേക്കാണ്! മാന്ത്രികത നിറഞ്ഞുനിൽക്കുന്ന ഉന്നത ലോകങ്ങളിൽ അവനെ ഒളിപ്പിച്ചാൽ, അവിടുത്തെ വായുവിലെ മാന്ത്രികതയുമായി ചേർന്ന് അവന്റെ ഉള്ളിലെ സൂര്യൻ ആളിക്കത്തുകയും രഹസ്യം പുറത്താവുകയും ചെയ്യും.

അതുകൊണ്ട്, മാന്ത്രികത വറ്റിപ്പോയ, ആരും സംശയിക്കാത്ത

💬 Comments

View all comments