0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

ഈ ഭൂമിയിലേക്ക് അവനെ മാറ്റുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല!

മാനസ കരുതുന്നതുപോലെ അവനെ തളച്ചിടാനുള്ള ഒരു മന്ത്രമല്ല 'കാലരുദ്ര സുഷുപ്തി' മറിച്ച്, ഇരുപതിലേറെ വർഷക്കാലം ഒരു മനുഷ്യശരീരത്തിൽ കിടന്ന് ആ പ്രപഞ്ചാധിപന്റെ ശക്തിയെ ഓരോ കോശത്തിലേക്കും പതിയെപ്പതിയെ ആവാഹിക്കാൻ ത്രിമൂർത്തികൾ അവനുവേണ്ടി തീർത്ത ഒരു ദൈവിക കവചമാണത്! അവന്റെ ശരീരം ആ മഹാശക്തിക്ക് പാകമാകുന്നതുവരെ അവനെ പ്രപഞ്ചത്തിന് മുന്നിൽ അദൃശ്യനാക്കി നിർത്തിയ മന്ത്രം!"

ആമിയുടെ രോമകൂപങ്ങൾ എഴുന്നേറ്റുനിന്നു. അപ്പോൾ ദേവ ബലഹീനനായിരുന്നില്ല

ഇരുപത് വർഷങ്ങളേറേയായി അവന്റെ ശരീരം ആ മഹാശക്തിയെ ഉൾക്കൊള്ളാൻ തയ്യാറെടുക്കുകയായിരുന്നു!

"ഇനി ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ കാരണം..."

രുദ്രയുടെ കണ്ണുകളിൽ പെട്ടെന്ന് വല്ലാത്തൊരു നൊമ്പരവും ആർദ്രതയും പടർന്നു. അവൾ ആമിയുടെ തോളിൽ പതിയെ കൈവെച്ചു.

"ഒരുവന് വെളിച്ചവും, മറ്റൊരുവൾക്ക് ഇരുട്ടും! ആമി... വരാൻ പോകുന്ന മഹായുദ്ധത്തിൽ വിജയിക്കാൻ ഞങ്ങൾ രണ്ടുപേരും വളരേണ്ടത് രണ്ട് രീതിയിലായിരുന്നു.

എന്നെ അമ്മ ആ രഹസ്യ മാറ്റിനിർത്തിയത് വെറുതെ ഒളിച്ചിരിക്കാനല്ല;

ശത്രുക്കളുടെ ചതിക്കുഴികൾ പഠിക്കാനും, പേരോ രൂപമോ ഇല്ലാത്ത ഒരു മരണത്തിന്റെ നിഴലായി മാറി ശത്രുക്കളെ ഇരുട്ടിലിരുന്ന് വേട്ടയാടാനും വേണ്ടിയാണ്! ജനിച്ച അന്നുമുതൽ ചോരയും മന്ത്രങ്ങളും യുദ്ധതന്ത്രങ്ങളും മാത്രമാണ് ഞാൻ കണ്ടത്.

പക്ഷേ, പ്രപഞ്ചങ്ങളെ ഭസ്മമാക്കാൻ കരുത്തുള്ള ദേവ എന്നെപ്പോലെ ആ ഇരുട്ടിൽ, സ്നേഹമെന്തെന്നറിയാതെ വളർന്നാൽ എന്താകും അവസ്ഥ? നാളെ 'കാലരുദ്ര സുഷുപ്തി' ഭേദിച്ച് അവൻ ഉണരുന്ന നിമിഷം, വികാരങ്ങളില്ലാത്ത ഒരു രാക്ഷസനായി അവൻ ഈ ലോകം മുഴുവൻ ചുട്ടെരിക്കും!

അങ്ങനെ സംഭവിക്കാതിരിക്കാൻ അവന് ഒരു മനുഷ്യന്റെ ഹൃദയം വേണമായിരുന്നു ആമി! വളർത്തമ്മയുടെ താരാട്ടുപാട്ടും, കൂട്ടുകാരുടെ തമാശകളും, നിങ്ങളുടെ പ്രണയവുമറിഞ്ഞ് അവൻ

💬 Comments

View all comments