0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

ഒരു പച്ചയായ മനുഷ്യനായി വളരണമെന്ന് അമ്മ ആഗ്രഹിച്ചു. കാരണം, നാളെ ആ മഹാശക്തി അവനിൽ പൂർണ്ണമായി ഉണരുമ്പോൾ, സമനില തെറ്റാതെ അവനെ പിടിച്ചുനിർത്താൻ പോകുന്ന ഒരേയൊരു കടിഞ്ഞാൺ ഈ ഭൂമിയിൽ നിങ്ങൾ അവന് നൽകിയ ആ സ്നേഹമായിരിക്കും! അവൻ വെളിച്ചത്തിൽ മനുഷ്യനായി ജീവിക്കാൻ വേണ്ടി, അവന്റെ കാവൽക്കാരിയെപ്പോലെ അജ്ഞാതമായ ഇരുട്ടിൽ സ്വയം ബലിയാടായി വളർന്നവളാണ് ഞാൻ!"

രുദ്ര പറഞ്ഞുനിർത്തിയതും പുറത്ത് ആകാശം പിളർക്കുന്ന ഒരു ഇടിമുഴക്കം ആ വീടിനെ ഒന്നാകെ കുലുക്കി. ആമിയുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ കവിളുകളിലൂടെ ഒഴുകിയിറങ്ങി. ലോകം മുഴുവൻ അറിയാതെ, സ്വന്തം കൂടപ്പിറപ്പിന് ഒരു സാധാരണ ജീവിതം കിട്ടാൻ വേണ്ടി ഇരുട്ടിൽ ജീവിച്ച ഈ സഹോദരിയുടെയും അപ്സര ദേവിയുടെയും ത്യാഗം എത്ര വലുതാണെന്ന് ഓർത്തപ്പോൾ ആമിയുടെ ഹൃദയം വിങ്ങിപ്പോയി....

തന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ ചുടുകണ്ണുനീർ തുടയ്ക്കാൻ പോലും മറന്ന് ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ജനിച്ച അന്നുമുതൽ സ്വന്തം കൂടപ്പിറപ്പിന് വേണ്ടി ഇരുട്ടിൽ ജീവിച്ച ഈ പെൺകുട്ടിക്ക് ദേവയോടുള്ള സ്നേഹം എത്രത്തോളം ആഴമുള്ളതാണെന്ന് ആമി തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവ് ആമിയുടെ ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന ഭയത്തെ പൂർണ്ണമായും മായ്ച്ചുകളഞ്ഞു. പകരം, മുങ്ങിത്താഴുന്നവൻ ഒരു കച്ചിത്തുരുമ്പിൽ പിടിക്കുന്നതുപോലെയുള്ള വല്ലാത്തൊരു പ്രതീക്ഷ അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ആമി രുദ്രയുടെ തണുത്ത കൈകളിലേക്ക് തന്റെ വിറയ്ക്കുന്ന കൈകൾ ചേർത്തുവെച്ചു. തൊണ്ടയിൽ കുരുങ്ങിയ തേങ്ങൽ കടിച്ചമർത്തിക്കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി

"ഈ പറഞ്ഞതുപോലെ ദേവയെ പിടിച്ചുനിർത്താൻ പോകുന്നത് ഞങ്ങളോടുള്ള അവന്റെ സ്നേഹമാണെങ്കിൽ... ആ സ്നേഹം തന്നെ അവന് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണ്!"

രുദ്രയുടെ പുരികങ്ങൾ സംശയത്തോടെ ചുളിഞ്ഞു.

"നീ

💬 Comments

View all comments