0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

എന്താണ് പറയുന്നത് ആമി?"

ഇടറുന്ന സ്വരത്തിൽ, തറവാട്ടിൽ വെച്ച് മാനസ തങ്ങളോട് പറഞ്ഞ സത്യം ആമി രുദ്രയ്ക്ക് മുന്നിൽ തുറന്നുപറഞ്ഞു. നീലാംബരിയെയും അവളുടെ കയ്യിലുള്ള ഇന്ദ്രനീലത്തെയും നശിപ്പിച്ചാൽ മാത്രമേ ഈ മഹാവിപത്തിന് അവസാനമുണ്ടാകൂ എന്നും, എന്നാൽ ഇന്ദ്രനീലം തകരുന്നതോടെ കാലങ്ങളായി ബന്ധിച്ചുവെച്ച സമയത്തിന്റെ ആ അഗ്നിവലയങ്ങൾ പൊട്ടിത്തെറിക്കുമെന്നും ആമി വിവരിച്ചു.

ആമിയുടെ ശബ്ദം കരച്ചിലായി മാറുന്നുണ്ടായിരുന്നു.

"ആ അവസാനത്തെ പൊട്ടിത്തെറിയിൽ ഈ പ്രപഞ്ചത്തിന്റെ കാലചക്രം ഒരിക്കൽ കൂടി പിന്നോട്ട് തിരിയുമെന്ന്! അങ്ങനെ തിരിഞ്ഞ് നമ്മൾ പുതിയൊരു തുടക്കത്തിലേക്ക് എത്തുമ്പോൾ, എന്റെയും നിധിയുടെയും ഇതിനോടാനുബന്ധിച്ച മറ്റുള്ളവരുടെയുമെല്ലാം ഓർമ്മകൾ പൂർണ്ണമായും മായ്ക്കപ്പെടുമെന്ന്! പക്ഷേ... ആ ഇന്ദ്രനീലത്തെ നശിപ്പിക്കുന്നത് ദേവയായതുകൊണ്ട്, അവന് മാത്രം ഈ ഓർമ്മകളൊന്നും നഷ്ടപ്പെടില്ലത്രേ!"

ആമി തന്റെ നെഞ്ചിലെ വേദന മുഴുവൻ വാക്കുകളിലേക്ക് പകർന്നു:

"ഒന്ന് ആലോചിച്ചുനോക്കൂ... അവൻ ഞങ്ങളെ ഓർക്കും, ഞങ്ങളൊന്നിച്ചു നടന്ന വഴികളും, ഈ പ്രണയവും, ഈ വേദനയുമെല്ലാം അവന്റെ മനസ്സിൽ മായാതെ നിൽക്കും. പക്ഷേ ഞാൻ... ഞാൻ അവനെ നോക്കുന്നത് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു അപരിചിതനെ നോക്കുന്നതുപോലെയായിരിക്കും! അവന്റെ സ്നേഹം എനിക്ക് ഓർമ്മയുണ്ടാകില്ല. ആർക്കും അവനെ ഓർമ്മയില്ലാത്ത, എന്നാൽ അവന് എല്ലാം ഓർമ്മയുള്ള ഒരു ശവപ്പറമ്പിൽ അവൻ ഒറ്റയ്ക്കായിപ്പോകും!..."

ആമി പൊട്ടിക്കരഞ്ഞുകൊണ്ട് രുദ്രയുടെ കൈകളിൽ മുറുകെപ്പിടിച്ചു.

"ദേവയില്ലാതെ... അവന്റെ ഓർമ്മകളില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല! അവനെ തിരിച്ചറിയാത്ത ഒരു ജന്മം എനിക്ക് വേണ്ട. നീ ഇത്രയും ശക്തിയുള്ളവളല്ലേ? ഉന്നത ലോകങ്ങളിൽ നിന്നും അവനുവേണ്ടി വന്നവളല്ലേ? നിനക്ക്... നിനക്ക് ഞങ്ങളുടെ കൂടെ നിന്ന് അവനെ സഹായിച്ചുകൂടെ? ഈ ശാപത്തിൽ നിന്നും അവനെ രക്ഷിക്കാനും,

💬 Comments

View all comments