0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

കണ്ണുകളിലെ തിളക്കത്തിലും, ചുണ്ടിലെ ആ നേരിയ വളവിലും, അവളുടെ ആ നോട്ടത്തിലും എവിടെയൊക്കെയോ ആമിക്ക് വളരെ പരിചിതമായ ഒരാളുടെ നിഴലാട്ടം കാണാമായിരുന്നു. അതെ... അത് മറ്റാരുമായിരുന്നില്ല, ദേവ തന്നെയായിരുന്നു!

കാളകൂടത്തിന്റെ ഇരുട്ടും സർവ്വനാശത്തിന്റെ ഭീകരതയും ചുറ്റും പടർത്തി നിൽക്കുമ്പോഴും, പുഞ്ചിരിക്കുന്ന ആ മുഖത്തിന് പിന്നിൽ എവിടെയൊക്കെയോ തന്റെ പ്രിയപ്പെട്ട ദേവയുടെ അതേ സാമീപ്യം അവൾ തിരിച്ചറിഞ്ഞു.

ദേവ അരികിലുണ്ടാകുമ്പോൾ തോന്നാറുള്ള ആ അതേ സുരക്ഷിതത്വവും ആർദ്രതയും ഒരു നിമിഷത്തേക്ക് രുദ്രയുടെ ആ പുഞ്ചിരി ആമിയുടെ ഉള്ളിലേക്ക് പകർന്നുനൽകി.

ഒരേ ചോരയിൽ പിറന്നവരുടെ ആ അദൃശ്യമായ ആത്മബന്ധം കൺമുന്നിൽ കണ്ട ആമി, എന്ത് പറയണമെന്നറിയാതെ ആ മുഖത്തേക്ക് തന്നെ മിഴിച്ചുനിന്നു.

രുദ്രയുടെ ആ പുഞ്ചിരിയിലൂടെ ദേവയുടെ മുഖം മനസ്സിൽ തെളിഞ്ഞുവന്നതും ആമിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്, രുദ്രയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.

അവളുടെ വലിയ കണ്ണുകളിൽ കൗതുകം കലർന്നൊരു ഭാവം നിറഞ്ഞു. അവൾ ആമിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു:

"ദേവയോ? ദേവയെപ്പറ്റി നിനക്കെന്തറിയാം ആമി?"

രുദ്രയുടെ ആ ചോദ്യം കേട്ടതും ആമിയൊന്ന് പരിഭ്രമിച്ചു. എങ്കിലും ഈ നിൽക്കുന്ന അവസ്ഥയിൽ സത്യങ്ങൾ ഒളിച്ചുവെക്കുന്നതിൽ ഇനി അർത്ഥമില്ലെന്ന് അവൾക്ക് തോന്നി.

ഇടറുന്ന ശബ്ദത്തോടെയാണെങ്കിലും, തറവാട്ടിൽ വെച്ച് മാനസ തങ്ങളോട് വെളിപ്പെടുത്തിയ ആ വലിയ രഹസ്യങ്ങൾ ഓരോന്നായി ആമി രുദ്രയുടെ മുന്നിൽ തുറന്നുപറഞ്ഞു.

ദേവ ഇപ്പോൾ അമ്മയെന്ന് വിളിക്കുന്ന സ്ത്രീ അവന്റെ വളർത്തമ്മ മാത്രമാണെന്നും, സാക്ഷാൽ പരമശിവന്റെയും പാർവതിയുടെയും ദൈവികമായ ഊർജ്ജം നിറഞ്ഞുനിൽക്കുന്ന അപ്സര എന്ന ദേവിയാണ് അവനെ പെറ്റ അമ്മയെന്നും ആമി വിവരിച്ചു.

💬 Comments

View all comments