0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

ത്രിമൂർത്തികളുടെ വിലക്കുള്ളതുകൊണ്ടും, ദേവലോകത്തും പാതാളത്തിലുമുള്ള ശത്രുക്കളിൽ നിന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുമായി അപ്സര അവനെ ഭൂമിയിലേക്ക് അയച്ചതും, ദേവയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആയിരം സൂര്യന്മാരുടെ സംഹാരശക്തിയെ ത്രിമൂർത്തികൾ 'കാലരുദ്ര സുഷുപ്തി' എന്ന മഹാമന്ത്രം കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നുമെല്ലാം മാനസ പറഞ്ഞതുപോലെ തന്നെ അവൾ രുദ്രയോട് പറഞ്ഞുനിർത്തി.

ആമി പറയുന്നത് മുഴുവൻ ഒരു കരിങ്കൽ ശിലയെപ്പോലെ നിശ്ചലയായി നിന്ന് കേൾക്കുകയായിരുന്നു രുദ്ര. അപ്സരയുടെ പേരും മാനസയുടെ വാക്കുകളും കേട്ടതും, രുദ്രയുടെ മുഖത്ത് ഗാഢമായ ഒരു ചിന്ത പടർന്നു. എന്തോ വലിയ കാര്യം ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതുപോലെ അവൾ തന്റെ നീണ്ട ചൂണ്ടുവിരൽ താടിയിൽ അമർത്തിവെച്ചു. കുറച്ചു നിമിഷങ്ങൾ ആ മുറിക്കുള്ളിൽ കട്ടിയായ മൗനം മാത്രം ബാക്കിയായി.

"ഹ്മ്മ്... മാനസ..."

രുദ്ര പതുക്കെ മന്ത്രിച്ചു.

"എനിക്കറിയാം അവരെ. അമ്മ പറഞ്ഞുതന്ന അറിവുണ്ട്."

അത് പറയുമ്പോൾ രുദ്രയുടെ സ്വരത്തിൽ അതുവരെയില്ലാത്ത ഒരു മൃദുലത ഉണ്ടായിരുന്നു. വളരെ സൗഹൃദപരമായ ഭാവത്തോടെ, ഒരു പഴയ സുഹൃത്തിനെ അന്വേഷിക്കുന്നതുപോലെ അവൾ ആമിയോട് ചോദിച്ചു:

"അവർ ഇപ്പോൾ ഇവിടെയാണോ താമസം? ഈ നാട്ടിൽ തന്നെയുണ്ടോ അവർ?"

രുദ്രയുടെ ആ സൗമ്യമായ പെരുമാറ്റം ആമിയുടെ ഉള്ളിലെ ഭയത്തിന്റെ മഞ്ഞുകട്ടകളെ പതിയെ അലിയിച്ചു തുടങ്ങി.

തന്റെ മുന്നിൽ നിൽക്കുന്നത് ശത്രുവല്ല എന്ന് അവൾക്ക് തോന്നിത്തുടങ്ങി. കാരണം ഒരുകാര്യം ആമിക്ക് വ്യക്തമായിരുന്നു.തന്നെ കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ, ഈ മുന്നിൽ നിൽക്കുന്ന രുദ്രയ്ക്ക് അതിനുവേണ്ടി ഒരു തുള്ളി വിയർപ്പ് പോലും ഒഴുക്കേണ്ടി വരില്ലായിരുന്നു! ഒരു നിഴലിനെ മായ്ക്കുന്നതുപോലെ അത്ര നിസ്സാരമായി തന്റെ പ്രാണനെടുക്കാൻ അവൾക്ക് കഴിയും.

എന്നിട്ടും അവൾ അത് ചെയ്തില്ലെങ്കിൽ, അവളുടെ ലക്ഷ്യം മറ്റൊന്നാണെന്ന് ആമി തിരിച്ചറിഞ്ഞു.

💬 Comments

View all comments