0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

ഒരുപക്ഷേ... നീലാംബരിക്കും അസുരന്മാർക്കുമെതിരെയുള്ള ഈ മഹായുദ്ധത്തിൽ, തന്റെ ഇരട്ട സഹോദരനായ ദേവയെ സഹായിക്കാൻ വന്നതാവുമോ ഇവൾ? അങ്ങനെ നൂറുകൂട്ടം ചിന്തകൾ ആമിയുടെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയി.

ആ ചിന്തകളിൽ മുഴുകി നിൽക്കവെയാണ് പെട്ടെന്ന് രുദ്ര തന്റെ കൈയൊന്നുയർത്തി മുന്നോട്ടനങ്ങിയത്.

അത്രനേരം മനസ്സിൽ കൂട്ടിയിരുന്ന ധൈര്യവും ആശ്വാസവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ആമിയിൽ നിന്നും ചോർന്നുപോയി!

അറിയാതെ തന്നെ ആമിയുടെ ശരീരം ഒന്ന് വെട്ടി, ഭയത്തോടെ അവൾ ചുവടുമാറ്റി കണ്ണുകൾ ഇറുക്കിയടച്ചു.

ആമിയുടെ ആ ഞെട്ടൽ കണ്ടതും രുദ്ര അവിടെ നിന്നു. അവളുടെ മനോഹരമായ മുഖത്ത് പെട്ടെന്നൊരു വിഷമം പടർന്നത് പോലെ....

തന്റെ സഹോദരന്റെ ജീവന്റെ പാതിയായ പെൺകുട്ടി തന്നെ ഒരു കാലനെപ്പോലെ ഭയക്കുന്നത് അവളെ വല്ലാതെ വേദനിപ്പിച്ചതുപോലെ തോന്നി.

"എന്താ ആമി..."

രുദ്രയുടെ സ്വരത്തിൽ നേരിയൊരു നിരാശ കലർന്നു.

"ഇത്രയൊക്കെയായിട്ടും നിനക്ക് എന്നോടുള്ള പേടി മാറിയില്ലേ?"

മറുപടിയായി ആമി ഒന്നും മിണ്ടിയില്ല. രുദ്ര മുന്നോട്ട് വന്ന് ആമിയുടെ വിറയ്ക്കുന്ന കൈ വളരെ ബലമായിത്തന്നെ പിടിച്ചു. ആ പിടിയിൽ ഉപദ്രവത്തിന്റെ കാഠിന്യമല്ലായിരുന്നു, മറിച്ച് വല്ലാത്തൊരു അധികാരവും കരുതലുമായിരുന്നു. അവൾ ആമിയെ നടത്തി മുറിയിലെ കട്ടിലിലേക്കിരുത്തി, തൊട്ടടുത്തായി അവളും ഇരുന്നു. ആമിയുടെ കൈ അപ്പോഴും അവളുടെ തണുത്ത വിരലുകൾക്കുള്ളിൽ ഭദ്രമായിരുന്നു.

അപ്പോഴാണ് പുറത്തു പെയ്യുന്ന ആ സംഹാരമഴയുടെ ഇരമ്പലിനും അപ്പുറം, മറ്റു ചില ഭീകരമായ ശബ്ദങ്ങൾ ആ മുറിക്കുള്ളിലേക്ക് അടിച്ചുകയറിയത്. ദൂരെ എവിടെയോ എന്തോ തകർന്നുവീഴുന്നതും, അന്തരീക്ഷം കുലുങ്ങുന്നതുമായ ആരവങ്ങൾ. എന്നാൽ ആ ശബ്ദങ്ങൾക്കെല്ലാം ഇടയിൽ ഏറ്റവും കൂടുതൽ ശക്തിയോടെ, ആമിയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ഉയർന്നു കേട്ടത് മനുഷ്യരുടെ

💬 Comments

View all comments