0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

കൂട്ടനിലവിളികളായിരുന്നു! പ്രാണൻ പോകുന്ന വേദനയിൽ അലറിക്കരഞ്ഞുകൊണ്ടുള്ള ആളുകളുടെ കരച്ചിൽ!

ആമി ഭയത്തോടെ ജനലിലേക്ക് നോക്കിയപ്പോൾ, രുദ്ര വളരെ ശാന്തമായി ആ ശബ്ദങ്ങളിലേക്ക് ശ്രദ്ധ കൂർപ്പിച്ചു.

അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. പുറത്തുനിന്നും ഒഴുകിയെത്തുന്ന ആ നിലവിളികളുടെ ഓരോ കമ്പനവും അവളുടെ കാതുകൾ ഒപ്പിയെടുക്കുകയായിരുന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം കണ്ണുകൾ തുറന്ന്, ജനലിന്റെ ഇരുട്ടിലേക്ക് നോക്കി വല്ലാത്തൊരു നിഗൂഢമായ സ്വരത്തിൽ രുദ്ര സംസാരിച്ചു തുടങ്ങി

"കേൾക്കുന്നുണ്ടോ ആമി... അത് വെറും കരച്ചിലല്ല. അത് മരണത്തിന്റെ ശബ്ദമാണ്. ഒരു മനുഷ്യൻ തന്റെ അവസാന ശ്വാസത്തിനുവേണ്ടി പിടയുമ്പോൾ തൊണ്ടയിൽ നിന്നും ഉയരുന്ന ദയനീയമായ നിലവിളി..."

രുദ്രയുടെ മുഖത്ത് വീണ്ടും ആ പഴയ തണുപ്പ് പടർന്നു. ആമിയുടെ കൈയിൽ അവളുടെ വിരലുകൾ ഒന്ന് മുറുകി.

"സാധാരണ കരച്ചിലുകളിൽ വേദനയും പ്രതീക്ഷയും ഉണ്ടാകും. ആരെങ്കിലും രക്ഷിക്കാൻ വരുമെന്നുള്ള പ്രതീക്ഷ. പക്ഷേ മരിക്കാൻ പോകുന്നവരുടെ കരച്ചിലിന്റെ സ്വരം മറ്റൊന്നാണ്. മുന്നിൽ മരണം വന്നെഴുന്നള്ളുമ്പോൾ, ഇനിയൊരു രക്ഷയില്ല എന്ന് സ്വയം തിരിച്ചറിയുമ്പോൾ, നെഞ്ചിന്റെ അടിത്തട്ടിൽ നിന്നും ചോര കലർന്ന വായു പുറത്തേക്ക് ചീറിപ്പായുന്ന ശബ്ദമാണത്!

ആദ്യം ഭയം കൊണ്ടുള്ള അലർച്ച... പിന്നെ മാംസം കീറിപ്പോകുന്ന വേദനയുടെ ഞെരുക്കം... അവസാനം പ്രാണൻ ശരീരം വിട്ടിറങ്ങുമ്പോഴുള്ള ആ നീണ്ട, പതിഞ്ഞ തേങ്ങൽ! പുറത്ത് ഇപ്പോൾ പെയ്യുന്നത് മഴ മാത്രമല്ല, ഈ മണ്ണിൽ മരണം നൃത്തമാടുന്നതിന്റെ ശബ്ദമാണ് നീ ഈ കേൾക്കുന്നത്!"

മരണത്തിന്റെ ഓരോ സ്പന്ദനവും അത്രമേൽ ആഴത്തിൽ അറിഞ്ഞുകൊണ്ട് സംസാരിക്കുന്ന രുദ്രയുടെ മുഖത്തേക്ക് നോക്കുംതോറും ആമിയുടെ ഉള്ളിൽ വീണ്ടും സംശയത്തിന്റെ കരിനിഴലുകൾ പടരാൻ തുടങ്ങി.

പുറത്തുയരുന്ന മനുഷ്യരുടെ ദയനീയമായ നിലവിളികളെ

💬 Comments

View all comments