Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
ഇത്രയും ശാന്തമായി കാതോർത്തിരിക്കുന്ന ഇവൾ ശരിക്കും എന്തിനാണ് ഇവിടേക്ക് വന്നിരിക്കുന്നത്?
നേരത്തെ താൻ കരുതിയതുപോലെ ദേവയെ സഹായിക്കാൻ തന്നെയാണോ? അതോ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യം ഇവളുടെ മനസ്സിലുണ്ടോ?
തന്റെ ഉള്ളിലെ ആ ആശങ്കകൾ അതുപോലെ വായിച്ചെടുത്തവളെപ്പോലെ, ജനലിൽ നിന്നും നോട്ടം മാറ്റി രുദ്ര പതിയെ ആമിയിലേക്ക് തിരിഞ്ഞു. അവളുടെ ചുണ്ടുകളിൽ വീണ്ടും ആ നിഗൂഢമായ പുഞ്ചിരി തെളിഞ്ഞു.
"നീ എന്താണ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് എനിക്കറിയാം ആമി. എന്റെ വരവിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് ഓർത്ത് നിന്റെ മനസ്സ് കലങ്ങിമറിയുകയാണ്..."
രുദ്ര ഒന്ന് നിർത്തി, ആമിയുടെ കണ്ണുകളിലേക്ക് ഒന്നുകൂടി ആഴത്തിൽ നോക്കി.
"മാനസ നിങ്ങളോട് പറഞ്ഞതൊക്കെ അവൾക്ക് തോന്നിയ സത്യമാണ്.അല്ലെങ്കിൽ ഊഹങ്ങൾ...പക്ഷേ... മാനസയ്ക്ക് പോലും പൂർണ്ണമായി അറിയാത്ത, അല്ലെങ്കിൽ അവളിൽ നിന്നുപോലും മറച്ചുവെച്ച വലിയൊരു രഹസ്യമുണ്ട്! നിന്റെ ദേവയുടെ ജന്മത്തിന് പിന്നിലെ യഥാർത്ഥ രഹസ്യം! അതെന്താണെന്ന് ഞാൻ നിനക്ക് പറഞ്ഞുതരാം."
ആ വാക്കുകൾ കേട്ടതും ആമിയുടെ ഹൃദയമിടിപ്പ് നിശ്ചലമായി! അപ്സരയുടെയും 'കാലരുദ്ര സുഷുപ്തി'യുടെയും കഥകൾക്കപ്പുറം, മാനസയ്ക്ക് പോലും അറിയാത്ത മറ്റെന്തോ ഒന്ന് ഇനിയും ദേവയെക്കുറിച്ച് ബാക്കിയുണ്ടെന്നോ?
ഉള്ളിലുണ്ടായിരുന്ന ഭയവും സംശയവുമെല്ലാം ആ ഒരൊറ്റ വാചകത്തിൽ അലിഞ്ഞുപോയി. താൻ ജീവനുതുല്യം സ്നേഹിക്കുന്നവന്റെ ആ അജ്ഞാത രഹസ്യമറിയാനുള്ള അടങ്ങാത്ത ആകാംക്ഷയോടെ ആമി തന്റെ കണ്ണുകളും കാതുകളും കൂർപ്പിച്ചു. ശ്വാസം പോലും പുറത്തുവിടാതെ അവൾ രുദ്രയുടെ അടുത്ത വാക്കുകൾക്കായി കാത്തിരുന്നു.
എന്നാൽ തികച്ചും അപ്രതീക്ഷിതമായി, ആമിയെ ഒന്നാകെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് രുദ്ര ഒരു ചോദ്യമാണ് അവൾക്ക് മുന്നിലേക്ക് വെച്ചത്:
"ആമി... എനിക്ക് ആദ്യം നീ ഇതൊന്ന് പറഞ്ഞുതരൂ. നമ്മൾ ഈ കാണുന്ന ആകാശവും ഭൂമിയുമുൾപ്പെടെ... ആകെ എത്ര
💬 Comments
View all comments