0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

രഹസ്യങ്ങൾ ഞാൻ എന്തിനാണ് ഇപ്പോൾ നിന്നോട് തുറന്നുപറഞ്ഞതെന്ന് നീ ചിന്തിക്കുന്നുണ്ടാകും ആമി..."

രുദ്രയുടെ സ്വരത്തിന് ഇപ്പോൾ മരണത്തിന്റെ ശാന്തതയായിരുന്നു.

"നിന്നോടുള്ള സഹതാപം കൊണ്ടോ, വെറുതെ കഥ പറഞ്ഞുകൊടുക്കാനോ അല്ല ഞാൻ ഇതെല്ലാം വെളിപ്പെടുത്തിയത്. നിനക്കൊരു സത്യം അറിയാനുള്ള അവകാശമുള്ളതുകൊണ്ടാണ്. കാരണം, വരാൻ പോകുന്ന ആ മഹാദുരന്തത്തിൽ നിന്നും ഈ പ്രപഞ്ചത്തെയും ദേവയെയും രക്ഷിക്കാൻ ഒരൊറ്റ വഴിയേയുള്ളൂ..."

രുദ്രയൊന്ന് നിർത്തി. മുറിക്കുള്ളിലെ വായു പോലും ഭാരമേറിയതായി. ആമിയുടെ തോളിൽ തന്റെ തണുത്ത കൈകൾ അമർത്തിപ്പിടിച്ചുകൊണ്ട്, തെല്ലും പതർച്ചയില്ലാതെ രുദ്ര ആ ഭീകരമായ സത്യം അവളുടെ കാതുകളിലേക്കെറിഞ്ഞു:

"അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ മഹാശക്തി പുറത്തുവരണമെങ്കിൽ... നീയും നിധിയും മരിക്കണം ! നിങ്ങളുടെ രണ്ടുപേരുടെയും മരണം ഇവിടെ സംഭവിച്ചേ മതിയാകൂ!"

ആ വാക്കുകൾ കേട്ടതും ആമിയുടെ ശ്വാസം നെഞ്ചിൽ കുരുങ്ങി. അവൾ ഞെട്ടിപ്പിടഞ്ഞ് രുദ്രയുടെ കൈകൾ തട്ടിമാറ്റി കട്ടിലിൽ നിന്നും പിന്നിലേക്ക് നിരങ്ങിപ്പോയി. അവളുടെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്ക് തള്ളി.

"നീ... നീ എന്താ ഈ പറയുന്നത്?" ആമിയുടെ ശബ്ദം വിറച്ചുപൊട്ടി. "ഞാനും നിധിയും മരിക്കണമെന്നോ? അപ്പോൾ... അപ്പോൾ നീ ഞങ്ങളെ കൊല്ലാൻ വന്നതാണോ?

ദേവയുടെ സഹോദരിയായിട്ടും അവന്റെ ജീവന്റെ പാതികളായ ഞങ്ങളെ കൊല്ലാനാണോ നീ വന്നത്?"

രുദ്ര ശാന്തമായിത്തന്നെ ആമിയുടെ അടുത്തേക്ക് ഒരു ചുവടുവെച്ചു. ആ കണ്ണുകളിൽ ക്രൂരതയല്ല, മറിച്ച് പ്രപഞ്ചനിയമത്തിന്റെ കയ്പേറിയ യാഥാർത്ഥ്യമായിരുന്നു.

"വെറുതെ മരിച്ചുപോകാനല്ല ഞാൻ പറഞ്ഞത്. നിങ്ങളുടെ രണ്ടുപേരുടെയും രക്തം ദേവയുടെ ശരീരത്തിൽ കലരണം! മരണത്തിന്റെ ആ അവസാന നിമിഷത്തിൽ, നിങ്ങളുടെ പ്രാണനും രക്തവും അവനിലേക്ക് അലിഞ്ഞുചേർന്ന്... നിങ്ങൾ മൂന്നുപേരും ഒന്നായി മാറണം!"

💬 Comments

View all comments