Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
സൂര്യരശ്മി പോലെയാണ്, കണ്ടു നിൽക്കുന്നവരുടെ മനസ്സിൽ ഒരു നേരിയ പ്രകാശം പരത്തും. അവളുടെ ചുണ്ടുകൾ വിടരുമ്പോൾ, കാഴ്ചയിലേക്ക് ആദ്യം എത്തുന്നത് പാൽ നിറത്തിൽ, മുത്തുപോലെ നിരനിരയായി അടുക്കി വച്ച വെളുത്ത പല്ലുകളാണ്. ആ പല്ലുകൾക്ക് പ്രത്യേകമായൊരു തിളക്കമുണ്ട്; അത് അവളുടെ സന്തോഷത്തെ ഇരട്ടിയാക്കി കാണിക്കുന്നു.
എന്നാൽ, ആ ചിരിയുടെ ഏറ്റവും വലിയ ഭംഗി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒരു കവിളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആ നുണക്കുഴിയിലാണ്. ചിരിയുടെ ശക്തി കൂടുന്നതിനനുസരിച്ച്, ആഴം കൂടുന്ന ആ നുണക്കുഴി, ഒരു കുഞ്ഞു കൈകൊണ്ട് ഒപ്പി വെച്ചതുപോലെ, അവളുടെ മുഖത്തിന് ഒരു പ്രത്യേക ചാരുത നൽകുന്നു.
ഒറ്റ കവിളിൽ മാത്രം ആഴുന്ന നുണക്കുഴിയും, മനോഹരമായ പല്ലുകളും ചേരുമ്പോൾ, അവളുടെ ചിരി ഒരു മാന്ത്രിക സ്പർശം പോലെയാകുന്നു.
ബെഞ്ചിൽ നിന്നും എഴുന്നേറ്റ് കുറച്ചു നേരം ഞാൻ അവളുടെ കണ്ണിൽ തന്നേ നോക്കി നിന്നു....
എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല അവളുടെ തുടത്ത കവിളുകൾ ചുവന്ന് വരുന്നുണ്ട്....
"ഞാനും വന്നോട്ടേ കൂടേ.... "
പെട്ടെന്ന് അവൾ എന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക്മനസ്സിലായില്ല....
പിന്നെയാണ് ആമി ഇന്ന് തനിച്ചാണ് വന്നത് എന്നും റോസ് അവളുടെ കൂടേ ഇല്ല എന്നും ഞാൻ മനസ്സിലാക്കിയത്...
പറ്റുകയാണെങ്കിൽ ഇന്ന് പോയി ഒരു ലോട്ടറി എടുക്കണം......ഒരു ഡയറി വാങ്ങി ഈ ദിവസം അതിൽ കുറിക്കണം...അതിനെല്ലാം ഉപരി നിധിയോട് ഒരു നന്ദി പറയണം ഇതെല്ലാം ഉണ്ടായത് ഒന്നല്ലെങ്കിലും അവൾ കാരണമല്ലേ...
ഞാൻ പുറത്തേക്ക് നടന്നപ്പോൾ അവളുടെ കൈ എന്റെ കയ്യിൽ കോർത്തിട്ടുണ്ടായിരുന്നു....
വരാന്തയിലെങ്ങും ആരുമില്ല.... കോളേജ് വിട്ടിട്ട് കുറച്ചായിരിക്കണം....
ബൈക്കിന്റെ അടുത്തെത്തിയതും നെഞ്ച് പട പട ഇടിക്കാൻതുടങ്ങി....
💬 Comments
View all comments