0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

എന്തോ വന്നെന്നേ പൂർണമായും വിഴുങ്ങി....

"ദേവാ കണ്ണ് തുറക്ക് ദേവാ.... പ്ലീസ്..... "

തൊട്ടടുത്ത നിമിഷം എന്റെ കവിളിൽ എന്തോ വന്ന് പതിച്ചത് ഞാനറിഞ്ഞു..

ഞെട്ടി കണ്ണ് തുറന്നപ്പോൾ മുന്നിൽ ആമി...

ഞാൻ ചുറ്റുമൊന്ന് നോക്കി.... വെള്ളത്തിലല്ല മുന്നിൽ കവാടവുമില്ല...ക്ലാസ്സിലാണ് പക്ഷേ ആരെയും കാണാൻ സാധിക്കുന്നില്ല മുന്നിൽ ആമി മാത്രം...

മൈര് സ്വപ്നമായിരുന്നോ ഇതെല്ലാം....

ശ്വാസം മന്ദഗതിയിലാക്കാൻ ഞാൻ ശ്രമിച്ചു... നന്നായി വിയർത്തിട്ടുണ്ട്

ആമിയേ നോക്കിയപ്പോൾ അവൾ അവളുടെ ഒരു കൈ കൂട്ടിപ്പിടിച്ച് എന്നെ തന്നെ നോക്കി നിൽക്കുകയാണ്...

"ക്ലാസ്സ്‌ വിട്ടോ.... "

ചെറിയ കിതപ്പിൽ ഞാൻ അവളോട് ചോദിച്ചു....

മറുപടിയായി ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി...

തൊട്ടടുത്ത നിമിഷം അവൾ എന്റെ ദേഹത്തേക്ക് ചാഞ്‌ എന്നേ കെട്ടി പിടിച്ചു...എന്റെ മുഖം അവൾ അവളുടെ മാറിലേക്കമർത്തി.... അവൾ ചെറുതായി വിറക്കുന്നുണ്ട്....

ഒന്നും പറയാനോ ചെയ്യാനോ കഴിയാത്ത അവസ്ഥ.... കുറച്ചു നേരം ഞാൻ അനങ്ങാതെ ഇരുന്നു.കാരണം അവളുടെ മാറിടം തരുന്ന സുരക്ഷിതത്വം ഏറെ വലുതായിരുന്നു....

കഷ്ട്ടി ഒരു മാസം പരിചയമുള്ള ഒരാളോട് തോന്നുന്ന അടുപ്പമാണോ ആമിക്കെന്നോട്...

വിട്ടകലാൻ ശ്രമിക്കുംതോറും അവളുടെ കെട്ടിപിടിത്തതിന്റെ ശക്തി കൂടി കൂടി വരുന്നുണ്ട്...

നിവൃത്തിയില്ലാതെ അവളിൽ നിന്നും അകലാൻ കുറച്ചു ശക്തി ഉപയോഗിക്കേണ്ടി വന്നു അവസാനം...

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഇപ്പോൾ നടന്നതിന്റെ ഒരു ചളിപ്പും മുഖത്തില്ല വെറും സ്നേഹമാത്രം....

"പോവാം.... "

ഞാൻ അവളോട് ചോദിച്ചു...

"മ്മ്... "

ഒന്ന്‌ മൂളിയതിന്റെ ഒപ്പം തോളിനിട്ട് ഒരു അടിയും കിട്ടി...

പിന്നേ അവളുടെ ഒരു ചിരിയാരുന്നു ഞാൻ കണ്ടത്...

​ആ ചിരി

💬 Comments

View all comments