0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

ഇരട്ടിയാക്കി കാണിക്കുന്നു.

​എന്നാൽ, ആ ചിരിയുടെ ഏറ്റവും വലിയ ഭംഗി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒരു കവിളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആ നുണക്കുഴിയിലാണ്. ചിരിയുടെ ശക്തി കൂടുന്നതിനനുസരിച്ച്, ആഴം കൂടുന്ന ആ നുണക്കുഴി, ഒരു കുഞ്ഞു കൈകൊണ്ട് ഒപ്പി വെച്ചതുപോലെ, അവളുടെ മുഖത്തിന് ഒരു പ്രത്യേക ചാരുത നൽകുന്നു.

​ഒറ്റ കവിളിൽ മാത്രം ആഴുന്ന നുണക്കുഴിയും, മനോഹരമായ പല്ലുകളും ചേരുമ്പോൾ, അവളുടെ ചിരി ഒരു മാന്ത്രിക സ്പർശം പോലെയാകുന്നു.

ബെഞ്ചിൽ നിന്നും എഴുന്നേറ്റ് കുറച്ചു നേരം ഞാൻ അവളുടെ കണ്ണിൽ തന്നേ നോക്കി നിന്നു....

എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല അവളുടെ തുടത്ത കവിളുകൾ ചുവന്ന് വരുന്നുണ്ട്....

"ഞാനും വന്നോട്ടേ കൂടേ.... "

പെട്ടെന്ന് അവൾ എന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക്മനസ്സിലായില്ല....

പിന്നെയാണ് ആമി ഇന്ന് തനിച്ചാണ് വന്നത് എന്നും റോസ് അവളുടെ കൂടേ ഇല്ല എന്നും ഞാൻ മനസ്സിലാക്കിയത്...

പറ്റുകയാണെങ്കിൽ ഇന്ന് പോയി ഒരു ലോട്ടറി എടുക്കണം......ഒരു ഡയറി വാങ്ങി ഈ ദിവസം അതിൽ കുറിക്കണം...അതിനെല്ലാം ഉപരി നിധിയോട് ഒരു നന്ദി പറയണം ഇതെല്ലാം ഉണ്ടായത് ഒന്നല്ലെങ്കിലും അവൾ കാരണമല്ലേ...

ഞാൻ പുറത്തേക്ക് നടന്നപ്പോൾ അവളുടെ കൈ എന്റെ കയ്യിൽ കോർത്തിട്ടുണ്ടായിരുന്നു....

വരാന്തയിലെങ്ങും ആരുമില്ല.... കോളേജ് വിട്ടിട്ട് കുറച്ചായിരിക്കണം....

ബൈക്കിന്റെ അടുത്തെത്തിയതും നെഞ്ച് പട പട ഇടിക്കാൻതുടങ്ങി.... നാണം കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാൻ പോലും പറ്റാത്ത അവസ്ഥ...

ഞാൻ ബൈക്കിൽ കയറിയിരുന്നു കണ്ണാടിയിലൂടെ അവളേ നോക്കി....

തൊട്ടടുത്ത നിമിഷം അവളുടെ കൈ വന്നെന്റെ തോളിൽ പതിഞ്ഞു.....

"പോവാം.... "

"മ്മ്...."

പോവുന്ന വഴി മുഴുവൻ അവൾ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു... കണ്ടാൽ പറയോ ഈ സാധനം ഇത്രക്കും വലിയ വയാടിയാണെന്ന്....

ബൈക്ക് ഞാൻ അവളുടെ ഗേറ്റും കടന്ന് വീടിനു മുന്നിൽ നിർത്തി...

കണ്ണുകൾ ആദ്യം പോയത് കാർപോർച്ചിൽ ആയി നിർത്തിയിട്ടിരിക്കുന്ന വിലകൂടിയ കറുകളിലേക്കാണ്...

ബൈക്കിൽ നിന്നും ഇറങ്ങി അവൾ വന്നെന്റെ മുന്നിൽ നിന്നതും പിന്നേ ശ്രദ്ധ അവളിലേക്കുമായി.....

"എന്നാ ഞാൻ പോട്ടേ....? "

അവളോട് ഞാൻ ചോദിച്ചു....

പെട്ടെന്നെന്തോ ഓർത്തപോലെ അവൾ കുറച്ചു നേരം നിന്നു

"അയ്യോ പോവല്ലേ കേറീട്ട് പോയാൽ

💬 Comments

View all comments