0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

കൊണ്ടാണോ അതോ ജനലിലൂടെ ഇരചെത്തുന്ന കാറ്റുകൊണ്ടാണോ എന്നറിയില്ല നിമിഷം നേരംകൊണ്ട് നിദ്രയെന്ന ശാന്തതയുടെ ലോകത്തേക്ക് ഞാനും പോയി....

വെള്ളത്തിനടിയിൽ പാറയിൽ കൊത്തിയെടുത്ത സർപ്പത്തിന്റെ ചിത്രമുള്ള കവിടാതിനു മുന്നിൽ നിൽക്കുകയാണ് ഞാൻ. പക്ഷേ എന്തുകൊണ്ടെനിക്ക് ശ്വാസം മുട്ടുന്നില്ല...

ഇത് സ്വപ്നമാണോ.അല്ല വെള്ളം ശരീരത്തിൽ തട്ടുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.. ഇളം തണുപ്പെന്നേ ചെറുതായി മൂടുന്നുണ്ട്....

കൈ കാലുകൾ അനക്കാൻ പറ്റുന്നുണ്ടെങ്കിലും മുകളിലേക്ക് നീന്തി കയറാൻ സാധിക്കുന്നില്ല...

താഴേ എന്തിന്റെയോ അനക്കം വെള്ളത്തിൽ നിന്നും എനിക്കനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്... പക്ഷേ നോക്കുമ്പോൾ ഇരുട്ടാണ്....

വീണ്ടും മുകളിലേക്ക് നീന്തി കയറാൻ ശ്രമിച്ചു.... ഇല്ല പറ്റുന്നില്ല.....

പെട്ടെന്നാണ് വലിയ മുഴക്കത്തോടെ ഒരു ശബ്ദം ഞാൻ കേട്ടത്.അതിന്റെ പ്രതികരണമെന്നോണം വെള്ളം മൊത്തത്തിൽ ഒന്ന്‌ കുലുങ്ങി....

ഞാൻ കവാടത്തിലേക്കൊന്നു നോക്കി വീണ്ടും ആ ശബ്ദം കേൾക്കാം ആരോ അതിനു പിന്നിൽ നിന്നും മുട്ടുന്ന പോലേ...

സ്വയം നീന്താഞ്ഞിട്ട് പോലും ഞാൻ അതിനടുത്തുത്തേക്ക് അടുത്തുകൊണ്ടിരുന്നു....

നീലയും പച്ചയും ചേർന്ന തീയുടെ വെളിച്ചത്തിൽ പ്രതിഫലിച്ചു നിൽക്കുന്ന ആ കവാടം എന്റെ തൊട്ടുമുന്നിൽ ആണിപ്പോൾ

കെടാതെ കത്തുന്ന തീയിന്റെ ചൂട് കൊണ്ടാവാം ശരീരവും ചെറുതായി ചൂടുപിടിക്കാൻ തുടങ്ങി...

ഞാൻ കവാടത്തിൽ കൊത്തിവെച്ച ആ നാഗത്തിന്റെ ശിലയിൽ ഒന്ന് തൊട്ടു....

വീണ്ടും ആ വാതിലിൽ നിന്നുമൊരു മുട്ടുകേട്ടു പക്ഷേ ഇത്തവണ ആ വാതിൽ ശക്തമായി ഇളകിയിരുന്നു.ചുറ്റുമുള്ള പാറയിൽ നിന്നും പൊടിഞ്ഞുവീണ കല്ലുകൾ താഴേക്ക് പോയി...

ആരോ അതിനുള്ളിൽ ഉണ്ട്.... പക്ഷേ ആരാണ്

അത്യാവശ്യം വലിപ്പമുള്ള താക്കോൽ ദ്വാരത്തിലൂടെ ഞാൻ ഉള്ളിലേക്ക് നോക്കി പക്ഷേ ഒന്നും വ്യക്തമായി കാണുന്നില്ല കുറച്ചുനേരം കൂടി നോക്കിയപ്പോൾ അതിനുള്ളിൽ

💬 Comments

View all comments