0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

അകത്തേക്ക് വന്നു...

ഉഫ് ചാരി കിടന്നിട്ടും വാതിലിൽ കൊട്ടി കേറാൻ കാണിച്ച ആ മനസ്സ്.... ഒരു നിമിഷം അവരോടെനിക്ക് വലിയൊരു റെസ്‌പെക്ട് തോന്നി...

കയ്യിൽ ഒരു പാത്രം നിറയേ ഫ്രൂട്ട്സാണ് അതിനേക്കാൾ ഏറെ മധുരം അവരുടെ ചീരിക്കുണ്ട്....

ഫ്രൂട്ട്സ് തന്നു കഴിഞ്ഞതും അവളുടെ ഉമ്മ വാതിലും അടച്ച് മുറിയുടെ പുറത്തേക്ക് ഇറങ്ങി...

ഒരു അന്യപുരുഷന്റെ ഒപ്പം തന്റെ മകളേ തനിച്ചാക്കി വാതിലും അടച്ച് പോവുക എന്നുവച്ചാൽ.എത്രമാത്രം വിശ്വാസമുണ്ടാവും അവർക്ക് ആമിയേ...

അവർ പോയി കഴിഞ്ഞതും ഞാൻ ആമിയേ നോക്കി...

ആമി ആ പാത്രത്തിൽ നിന്നും ഒരു ആപ്പിൾ കഷ്ണം എടുത്തു എന്റെ നേരെ നീട്ടി.

കഴിക്കണോ വേണ്ടയോ എന്നൊന്നു ആലോചിച്ചെങ്കിലും, അവളുടെ ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നിരസിക്കാൻ തോന്നിയില്ല.

​ഞാൻ കൈ നീട്ടി വാങ്ങാൻ തുനിഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. പകരം, അവൾ തന്നെ അത് എന്റെ വായലേക്ക് വെച്ചു തന്നു.

അവളുടെ വിരലുകൾ എന്റെ ചുണ്ടിൽ സ്പർശിച്ചപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ആ മുറിയിലെ തണുപ്പിലും എനിക്ക് വിയർക്കുന്നത് പോലെ തോന്നി.

​ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല... എന്റെ നിയന്ത്രണം കൈവിട്ടു പോകുമോ എന്നൊരു ഭയം എന്നെ പിടികൂടി. ആമിയുടെ സാമീപ്യവും ഈ മുറിയുടെ ഏകാന്തതയും എന്നെ വല്ലാതെ

തളർത്തുന്നുണ്ട്.

"ആമീ... ഞാൻ... ഞാൻ ഇറങ്ങട്ടെ...?"

​പകുതി കഴിച്ച ആപ്പിൾ വിഴുങ്ങിക്കൊണ്ട് ഞാൻ അവളോട് ചോദിച്ചു...

​"അയ്യോ... അപ്പോഴേക്കും പോവാനായോ? കുറച്ചു നേരം കൂടി ഇരിക്ക് ദേവാ..."

അവൾ കൊഞ്ചലോടെ എന്റെ കൈയിൽ പിടിച്ചു.

​"വേണ്ട ആമി, നേരം വൈകി... എനിക്ക് പോവണം."

​എന്റെ സ്വരത്തിലെ ഗൗരവം കൊണ്ടാവാം, അവൾ പിന്നെ നിർബന്ധിച്ചില്ല. പക്ഷെ അവളുടെ മുഖം മങ്ങുന്നത് എനിക്ക് കാണാമായിരുന്നു.

​"ശരി, സമ്മതിച്ചു. പക്ഷെ പോവുന്നതിന് മുൻപ് ആ മുറിവ് ഒന്നുകൂടി നോക്കണം. മരുന്ന് വെച്ചിട്ടേ വിടൂ..."

അവൾ വീണ്ടും എന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു...

​അവളുടെ ആ ആവശ്യത്തിന് മുൻപിൽ എനിക്ക് തല കുനിക്കേണ്ടി വന്നു.

​ഞാൻ വീണ്ടും ബെഡിലേക്ക് ഇരുന്നു.

അവൾ മെല്ലെ എന്റെ ഷർട്ട് മുകളിലേക്ക് ഉയർത്തി.

💬 Comments

View all comments