Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
മനോഹരമായ പ്രതിഫലനമായിരുന്നു......
"മുറി ഇഷ്ട്ടപെട്ടോ എല്ലാം എന്റെ ഐഡിയ ആണ്...."
അവൾ എന്നോട് ചോദിച്ചു...
എന്തുപറഞ്ഞാലും കുറഞ്ഞു പോവുകയേ ഉള്ളു അതിനാൽ ഞാൻ മുഖത്ത് വരുന്ന എല്ലാ നവരസങ്ങളും കാണിച്ച് സൂപ്പർ എന്ന് ആംഗ്യം കാട്ടി....
"ഇരിക്ക് ദേവാ.... "
അവൾ ബെഡിൽ ഇരുന്നതിന് ശേഷം അടുത്ത് തട്ടിക്കൊണ്ട് ഇരിക്കാൻ പറഞ്ഞു....
ഇരിക്കണം എന്നുണ്ടെങ്കിലും ഇരുന്നാൽ ബെഡ്ഷീറ്റ് ചുളിഞ്ഞു പോവുമോ എന്നൊരു പേടിയാണ് മനസ്സിനുള്ളിൽ അത്രക്കും വൃത്തി...
ഇവൾക്ക് ഇനി മറ്റേ വ്യക്തിയുടെ അസുഖം വല്ലതുമുണ്ടോ....
ഞാൻ പതിയേ ഇരിക്കാനായി ശ്രമിച്ചു....
എന്റെ പരുങ്ങൽ കണ്ടിട്ടാവണം അവൾ എന്റെ കൈ പിടിച്ച് ഒറ്റവാളിയായിരുന്നു...
"നിനക്ക് എത്ര തവണയായാലും ഒരു മാറ്റാവുമില്ലല്ലോ.... "
ശേഷം അവൾ ചിരിക്കാൻ തുടങ്ങി....
ബെഡിന്റെ ഉപരിതലത്തിൽ മുങ്ങിപ്പോയ ഞാൻ അവളുടെ ചിരി കാണാൻ മാത്രമായി ചാടിയെഴുന്നേറ്റു....അവളുടെ തട്ടം തലയിൽ നിന്നും തെന്നിയിറങ്ങിയിരുന്നു...
എന്തൊരു ഭംഗിയാണ്....
"എന്താ ഇങ്ങനെ നോക്കുന്നേ.... "
അവളുടെ ചോദ്യത്തിൽ ഒരു കളിപ്പിക്കൽ ഉണ്ടായിരുന്നു...
"ടക്ക്....ടക്ക്...."
മറുപടി പറയുന്നതിന് മുന്പേ വാതിലിൽ ഒരു കൊട്ട് കേട്ടു...
"ഉമ്മാ പോര്...."
ആമിയുടെ മറുപടി കേട്ടതും അവളുടെ ഉമ്മ അകത്തേക്ക് വന്നു...
ഉഫ് ചാരി കിടന്നിട്ടും വാതിലിൽ കൊട്ടി കേറാൻ കാണിച്ച ആ മനസ്സ്.... ഒരു നിമിഷം അവരോടെനിക്ക് വലിയൊരു റെസ്‌പെക്ട് തോന്നി...
കയ്യിൽ ഒരു പാത്രം നിറയേ ഫ്രൂട്ട്സാണ് അതിനേക്കാൾ ഏറെ മധുരം അവരുടെ ചീരിക്കുണ്ട്....
ഫ്രൂട്ട്സ് തന്നു കഴിഞ്ഞതും അവളുടെ ഉമ്മ വാതിലും അടച്ച് മുറിയുടെ പുറത്തേക്ക് ഇറങ്ങി...
ഒരു അന്യപുരുഷന്റെ ഒപ്പം തന്റെ മകളേ തനിച്ചാക്കി വാതിലും അടച്ച് പോവുക എന്നുവച്ചാൽ.എത്രമാത്രം വിശ്വാസമുണ്ടാവും അവർക്ക് ആമിയേ...
അവർ പോയി കഴിഞ്ഞതും ഞാൻ ആമിയേ നോക്കി...
ആമി ആ പാത്രത്തിൽ നിന്നും ഒരു ആപ്പിൾ കഷ്ണം എടുത്തു എന്റെ നേരെ നീട്ടി.
കഴിക്കണോ വേണ്ടയോ എന്നൊന്നു
💬 Comments
View all comments