Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
ആലോചിച്ചെങ്കിലും, അവളുടെ ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നിരസിക്കാൻ തോന്നിയില്ല.
ഞാൻ കൈ നീട്ടി വാങ്ങാൻ തുനിഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. പകരം, അവൾ തന്നെ അത് എന്റെ വായലേക്ക് വെച്ചു തന്നു.
അവളുടെ വിരലുകൾ എന്റെ ചുണ്ടിൽ സ്പർശിച്ചപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ആ മുറിയിലെ തണുപ്പിലും എനിക്ക് വിയർക്കുന്നത് പോലെ തോന്നി.
ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല... എന്റെ നിയന്ത്രണം കൈവിട്ടു പോകുമോ എന്നൊരു ഭയം എന്നെ പിടികൂടി. ആമിയുടെ സാമീപ്യവും ഈ മുറിയുടെ ഏകാന്തതയും എന്നെ വല്ലാതെ
തളർത്തുന്നുണ്ട്.
"ആമീ... ഞാൻ... ഞാൻ ഇറങ്ങട്ടെ...?"
പകുതി കഴിച്ച ആപ്പിൾ വിഴുങ്ങിക്കൊണ്ട് ഞാൻ അവളോട് ചോദിച്ചു...
"അയ്യോ... അപ്പോഴേക്കും പോവാനായോ? കുറച്ചു നേരം കൂടി ഇരിക്ക് ദേവാ..."
അവൾ കൊഞ്ചലോടെ എന്റെ കൈയിൽ പിടിച്ചു.
"വേണ്ട ആമി, നേരം വൈകി... എനിക്ക് പോവണം."
എന്റെ സ്വരത്തിലെ ഗൗരവം കൊണ്ടാവാം, അവൾ പിന്നെ നിർബന്ധിച്ചില്ല. പക്ഷെ അവളുടെ മുഖം മങ്ങുന്നത് എനിക്ക് കാണാമായിരുന്നു.
"ശരി, സമ്മതിച്ചു. പക്ഷെ പോവുന്നതിന് മുൻപ് ആ മുറിവ് ഒന്നുകൂടി നോക്കണം. മരുന്ന് വെച്ചിട്ടേ വിടൂ..."
അവൾ വീണ്ടും എന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു...
അവളുടെ ആ ആവശ്യത്തിന് മുൻപിൽ എനിക്ക് തല കുനിക്കേണ്ടി വന്നു.
ഞാൻ വീണ്ടും ബെഡിലേക്ക് ഇരുന്നു.
അവൾ മെല്ലെ എന്റെ ഷർട്ട് മുകളിലേക്ക് ഉയർത്തി. വയറ്റിലെ ആ മുറിവ് കണ്ടതും അവളുടെ മുഖത്ത് വേദന പടരുന്നത് ഞാൻ കണ്ടു.
ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് റൂമിന്റെ ഒരു മൂലയിലോട്ട് പോയി.... ഞാൻ അവളേ തന്നേ ശ്രദ്ധിച്ചിരിക്കുകയാണ്... അവൾ പോയിടത്ത് ഒരു ചെറിയ ചെടി ചട്ടിയിലായി ഒരു ചെടി ഞാൻ കണ്ടു...
കണ്ടമാത്രയിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നായിരുന്നു അത്... പക്ഷേ ഇവളെന്തിന് ഇത് തന്റെ വീടിനുള്ളിൽ സൂക്ഷിക്കണം...
💬 Comments
View all comments