Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
ആമിയുടെയും നിധിയുടെയും ചില നേരത്തേ സ്വഭാവവും...മറുപടികളും ശ്രദ്ധിച്ചാൽ അവർക്ക്മാത്രമായി അറിയുന്ന എന്തോ ഒന്ന് അവർ ഒലിപ്പിക്കാൻ ശ്രമിക്കുന്നപോലെയാണ് എനിക്ക് തോന്നുന്നത്...
സമയമാവട്ടെ ചോദിച്ചറിയാം എന്തായാലും എന്തൊക്കെയോ കരിഞ്ഞു മണക്കുന്നുണ്ട്...
അവൾ ആ ചെടിയിൽ നിന്നും രണ്ട് മൂന്ന് ഇലകൾ പറിച്ചു...ശേഷം ടേബിളിന് മുകളിലുള്ള ജഗിൽ നിന്നും കുറച്ചു വെള്ളമെടുത്ത് ഇലയിൽ തളിച്ചു...ഞാൻ ചെയ്യുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് ആമി ചെയ്യുന്നത്....
നനഞ്ഞ ഇലകളുമായി അവൾ അടുത്തേക്ക് വന്ന് വീണ്ടും എന്റെ ഷർട്ട് പിടിച്ചു പൊക്കി... ശേഷം നനഞ്ഞ ഇലകൾ അതിന് മുകളിൽ ഒട്ടിച്ചു വച്ചു..... മുറിവിൽ നേരിയ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി... അതിങ്ങനേ ശരീരത്തിലൂടെ സഞ്ചരിക്കുകയാണ്....
സുഖം....പരമസുഖം...
കുറച്ച് ഇലകൾ സൂക്ഷിച് വച്ച് സമയം കിട്ടുമ്പോൾ കുട്ടനിലും ഒന്ന് വക്കണം ഇതിന്റെ സുഖം അവനുംകൂടേ ഒന്ന് അറിയട്ടെ....
ഒരു നിമിഷം നിധിയെനിക്ക് തന്ന ഇലകൾ എല്ലാതും കൂടേ ഞെരിച്ചു ചാറാക്കി മാറ്റിയ എന്റെ തിരുമോന്ത മനസ്സിലേക്ക് കയറി വന്നതും തെല്ലൊരു ദേഷ്യം തോന്നാത്തിരുന്നില്ല.....
അല്ല ഇതൊക്കെ ഇവൾക്കെങ്ങനെ അറിയാം....
"ആമി...ഇത് ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്ന് നിനക്കെങ്ങനെ അറിയാം... "
ഞാൻ സംശയം മറച്ചു വക്കാൻ നിന്നില്ല....
"നീ ഞാൻ തന്ന ബുക്ക് വായിക്കാറുണ്ടോ..."
മുറിവിൽ നോക്കിക്കൊണ്ട് തന്നെയാണ് അവളത് ചോദിച്ചത്...
"ഇല്ല...."
ഞാൻ ഒറ്റവാക്കിൽ മറുപടിയൊതുക്കി... അല്ലെങ്കിലും മനുഷ്യന്മാർക്ക് വായിക്കാൻ പറ്റിയ ലിബിയാണോ അതിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്.... അത് എഴുതിയവനേ എന്റെ കയ്യിൽ കിട്ടിയിട്ട് വേണം അവന്റ തന്തക്ക് രണ്ടു വിളി വിളിക്കാൻ.... 😤
"മ്മ്....."
ആമിയുടെ മൂളൽ...
കുറച്ചു നേരം മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു.... ഇലവെച്ചിട്ടും വിരലുകളുടെ മൃദുവായ സ്പർശനം എന്റെ ശരീരത്തിലൂടെ കടന്നു പോവുന്നുണ്ട്...അതിനൊപ്പം ഇലയുടെ തണുപ്പും... ഇടക്കിടക്ക് ജനലിലൂടെ ഇരചെത്തുന്ന കാറ്റുകൂടെയായപ്പോൾ...
വേദനയെക്കാൾ വലിയൊരു ആശ്വാസമാണ് ആ നിമിഷം എനിക്ക് അനുഭവപ്പെട്ടത്....
മുറിവിനേക്കാൾ ആഴത്തിൽ എന്റെ
💬 Comments
View all comments