Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
മനസ്സിനെ സ്പർശിക്കാൻ അവൾക്ക് ഓരോ നിമിഷവും കഴിയുന്നുണ്ടായിരുന്നു....
അവൾ മുഖമുയർത്തി എന്നെ നോക്കി....
ആ തേനൂറും ചുണ്ടുകൾ എന്തോ പറയുവാനായി വിറക്കുന്നുണ്ട്...
ആ കണ്ണുകളിൽ നിറയെ കരുതൽ മാത്രം...
എന്നോടുള്ള സ്നേഹം മാത്രം...
ആ നിമിഷം... എനിക്കവളോട് തോന്നിയ പ്രണയം വാക്കുകൾക്കതീതമായിരുന്നു. എന്റെ ഉള്ളിലെ സകല നിയന്ത്രണങ്ങളും അണപൊട്ടി ഒഴുകി....
എന്റെ കൈകൾ അറിയാതെ അവളുടെ കവിളിൽ ചേർത്തുവെച്ചു. അവളുടെ വിടർന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി, മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു....
ഒരു നിമിഷം സമയം നിലച്ചതുപോലെ...
അവളുടെ ശ്വാസതാളം ഉയരുന്നത് എനിക്ക് കേൾക്കാമായിരുന്നു....
പക്ഷേ ചുംബനം നിർത്താൻ എന്തോ എനിക്ക് കഴിഞ്ഞില്ല...
കയ്യിൽ തട്ടിയ നനവ് കാരണമാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്...
😳
ആമിയേ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളും വിറക്കുന്നു ചുണ്ടുകളുമായി അവൾ എന്നേ തന്നേ നോക്കിയിരിക്കുന്നു...
മൈര് ഞാനെന്താ ഇപ്പോൾ ചെയ്തേ...?
എന്ത് സംഭവിക്കരുത് എന്ന് കരുതിയോ അത് തന്നേ സംഭവിച്ചു.....
ഇത്രയും നേരംകൊണ്ട് കെട്ടിപടുത്ത എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് താറുമാറായിരിക്കുന്നു...
"ആമി.... ഞ... ഞാൻ അറിയാതെ.. സോ... സോറി...."
വാക്കുകൾ കിട്ടാതെ ഞാൻ തപ്പി തടഞ്ഞു...
ആ മൗനതേയോ അല്ലെങ്കിൽ അവളുടെ നിറകണ്ണുകളെയോ എനിക്ക് കൂടുതൽ നേരം നോക്കിയിരിക്കാൻ സാധിച്ചില്ല...
ഞാൻ റൂമിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി....
അവളിപ്പോൾ വിചാരിക്കുന്നുണ്ടാവും ഇത്രയും സ്നേഹം കാണിച്ചത് ഈ നാറിയോടായിരുന്നോ എന്ന്...
ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോഴും മനസ്സ് നിറയേ ശൂന്യമാണ്....
ഈശ്വരാ നാളെ മുതൽ എങ്ങനെ നോക്കും ഞാൻ അവളുടെ മുഖത്ത്..... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.....
വണ്ടി വീടിനു മുന്നിൽ എത്തി... ചാടിയിറങ്ങി പോവാൻ നിന്നപ്പോഴാണ് വണ്ടി ഓഫ് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കുന്നത്... വണ്ടി ഓഫ് ചെയ്ത് പോവാൻ നിന്നപ്പോൾ ദേ പോണു ബൈക്ക് വീഴാൻ... ഓഹ് മൈര് സ്റ്റാൻഡും ഇട്ടിട്ടില്ല...
ടെൻഷൻ....
💬 Comments
View all comments