0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

ടെൻഷൻ....

സച്ചിന്റെയും നിധിയുടെയും രാഹുലിന്റെയും ചെരുപ്പും ഷൂവും ഒക്കെ കണ്ടപ്പോൾ മനസ്സിലായി അവർ വന്നു എന്നത്....

ആ മൈരന്മാരേ കണ്ട് രണ്ട് തെറി പറയണം.. അവന്മാർ കാരണമാണ് ഇന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത്....

കലി തുള്ളി നേരേ ചെന്ന് ചാടിയത് ആന്റിയുടെ മുന്നിൽ....

"മോൻ വന്നോ വാ ചായ കുടിക്കാം.... "

അവരുടെ സ്നേഹത്തിന് മുന്നിൽ വീണ്ടും ഞാൻ നിസ്സാഹായനായിരിക്കുന്നു...

ഓരോന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയെങ്കിലും അതിനൊന്നും ചെവി തരാതെ ആന്റി എന്റെ കയ്യും പിടിച്ച് ഡൈനിങ് ഏരിയയിലേക്ക് നടന്നു....

മൂന്ന് പേരും അവിടേ ഉണ്ട്...

സച്ചിൻ ഏതോ ഒരു സ്വപ്നലോകത്താണ്, രാഹുൽ ഫോണിൽ തോണ്ടുന്നു, നിധിയാണെങ്കിൽ ചിക്കനേ വധിക്കുകയാണ്...

എന്നേ അവിടേ ഇരുത്തി കുടിക്കാൻ ചായയും തന്ന് ആന്റി അകത്തേക്ക് കയറി....

"നിന്റെ ഫോണിനെന്ത് പറ്റി ദേവാ..., നിന്നെ വിളിച്ച് കിട്ടാഞ്ഞിട്ട് കൃതിക ഞങ്ങളെ വിളിച്ചാണ് തെറി പറയുന്നത്...."

രാഹുൽ ഫോണിൽ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു.......

ആമിയുടെ കാര്യം ആലോചിച്ച് ഇരിക്കുന്ന എനിക്ക് അതിനെപ്പറ്റി ചോദിക്കാനും ചിന്തിക്കാനും നേരമില്ലായിരുന്നു....

ഞാൻ ഒന്നും മിണ്ടാതെ ഒരു സിപ്പ് ചായകുടിച്ചു...

നിധിയുടെ ശ്രദ്ധ എന്നിലേക്ക് ഇടക്കിടക്ക് വരുന്നത് പോലേ തോന്നി എനിക്ക്...

"അവൾ ലേറ്റ് അഡ്മിഷൻ എടുത്ത് നാളെ ഇങ്ങോട്ട് വരുകയാണെന്ന്...നിന്നോട് കൂട്ടികൊണ്ടുവരാൻ ചെല്ലാൻ പറഞ്ഞു...."

രാഹുൽ വീണ്ടും പറഞ്ഞു നിർത്തി....

"മ്മ്...."

ഞാനൊരു മൂളലിൽ മറുപടി കൊടുത്തു....

😳😳😳

ഏഹ്ഹ്.....

"നീ ഇപ്പോ എന്താ പറഞ്ഞേ.... "

ബോധം വന്നപ്പോഴാണ് അവൻ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായത്...

ഞാൻ വിശ്വാസം വരാതെ വീണ്ടും അവനോട് ചോദിച്ചു....

"കൃതിക. അവൾ നാളെ ഇങ്ങോട്ട് വരും...."

"എന്നിട്ട് നീ എന്ത് പറഞ്ഞു...."

"ഞാൻ എന്ത് പറയാൻ അവൾ ആൾറെഡി എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞു...അതുകൊണ്ട് ഞാൻ വരാൻ പറഞ്ഞു...."

😳

ഇത്തവണ രാഹുൽ എന്റെ മുഖത്ത് നോക്കിയാണ്

💬 Comments

View all comments