0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

അറിയാം....

"ആമി...ഇത് ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്ന് നിനക്കെങ്ങനെ അറിയാം... "

ഞാൻ സംശയം മറച്ചു വക്കാൻ നിന്നില്ല....

"നീ ഞാൻ തന്ന ബുക്ക്‌ വായിക്കാറുണ്ടോ..."

മുറിവിൽ നോക്കിക്കൊണ്ട് തന്നെയാണ് അവളത് ചോദിച്ചത്...

"ഇല്ല...."

ഞാൻ ഒറ്റവാക്കിൽ മറുപടിയൊതുക്കി... അല്ലെങ്കിലും മനുഷ്യന്മാർക്ക് വായിക്കാൻ പറ്റിയ ലിബിയാണോ അതിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്.... അത് എഴുതിയവനേ എന്റെ കയ്യിൽ കിട്ടിയിട്ട് വേണം അവന്റ തന്തക്ക് രണ്ടു വിളി വിളിക്കാൻ.... 😤

"മ്മ്....."

ആമിയുടെ മൂളൽ...

കുറച്ചു നേരം മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു.... ഇലവെച്ചിട്ടും വിരലുകളുടെ മൃദുവായ സ്പർശനം എന്റെ ശരീരത്തിലൂടെ കടന്നു പോവുന്നുണ്ട്...അതിനൊപ്പം ഇലയുടെ തണുപ്പും... ഇടക്കിടക്ക് ജനലിലൂടെ ഇരചെത്തുന്ന കാറ്റുകൂടെയായപ്പോൾ...

വേദനയെക്കാൾ വലിയൊരു ആശ്വാസമാണ് ആ നിമിഷം എനിക്ക് അനുഭവപ്പെട്ടത്....

മുറിവിനേക്കാൾ ആഴത്തിൽ എന്റെ മനസ്സിനെ സ്പർശിക്കാൻ അവൾക്ക് ഓരോ നിമിഷവും കഴിയുന്നുണ്ടായിരുന്നു....

​അവൾ മുഖമുയർത്തി എന്നെ നോക്കി....

ആ തേനൂറും ചുണ്ടുകൾ എന്തോ പറയുവാനായി വിറക്കുന്നുണ്ട്...

ആ കണ്ണുകളിൽ നിറയെ കരുതൽ മാത്രം...

എന്നോടുള്ള സ്നേഹം മാത്രം...

​ആ നിമിഷം... എനിക്കവളോട് തോന്നിയ പ്രണയം വാക്കുകൾക്കതീതമായിരുന്നു. എന്റെ ഉള്ളിലെ സകല നിയന്ത്രണങ്ങളും അണപൊട്ടി ഒഴുകി....

​എന്റെ കൈകൾ അറിയാതെ അവളുടെ കവിളിൽ ചേർത്തുവെച്ചു. അവളുടെ വിടർന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി, മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു....

​ഒരു നിമിഷം സമയം നിലച്ചതുപോലെ...

അവളുടെ ശ്വാസതാളം ഉയരുന്നത് എനിക്ക് കേൾക്കാമായിരുന്നു....

പക്ഷേ ചുംബനം നിർത്താൻ എന്തോ എനിക്ക് കഴിഞ്ഞില്ല...

കയ്യിൽ തട്ടിയ നനവ് കാരണമാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്...

😳

ആമിയേ നോക്കിയപ്പോൾ നിറഞ്ഞ

💬 Comments

View all comments