Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
കണ്ണുകളും വിറക്കുന്നു ചുണ്ടുകളുമായി അവൾ എന്നേ തന്നേ നോക്കിയിരിക്കുന്നു...
മൈര് ഞാനെന്താ ഇപ്പോൾ ചെയ്തേ...?
എന്ത് സംഭവിക്കരുത് എന്ന് കരുതിയോ അത് തന്നേ സംഭവിച്ചു.....
ഇത്രയും നേരംകൊണ്ട് കെട്ടിപടുത്ത എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് താറുമാറായിരിക്കുന്നു...
"ആമി.... ഞ... ഞാൻ അറിയാതെ.. സോ... സോറി...."
വാക്കുകൾ കിട്ടാതെ ഞാൻ തപ്പി തടഞ്ഞു...
ആ മൗനതേയോ അല്ലെങ്കിൽ അവളുടെ നിറകണ്ണുകളെയോ എനിക്ക് കൂടുതൽ നേരം നോക്കിയിരിക്കാൻ സാധിച്ചില്ല...
ഞാൻ റൂമിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി....
അവളിപ്പോൾ വിചാരിക്കുന്നുണ്ടാവും ഇത്രയും സ്നേഹം കാണിച്ചത് ഈ നാറിയോടായിരുന്നോ എന്ന്...
ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോഴും മനസ്സ് നിറയേ ശൂന്യമാണ്....
ഈശ്വരാ നാളെ മുതൽ എങ്ങനെ നോക്കും ഞാൻ അവളുടെ മുഖത്ത്..... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.....
വണ്ടി വീടിനു മുന്നിൽ എത്തി... ചാടിയിറങ്ങി പോവാൻ നിന്നപ്പോഴാണ് വണ്ടി ഓഫ് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കുന്നത്... വണ്ടി ഓഫ് ചെയ്ത് പോവാൻ നിന്നപ്പോൾ ദേ പോണു ബൈക്ക് വീഴാൻ... ഓഹ് മൈര് സ്റ്റാൻഡും ഇട്ടിട്ടില്ല...
ടെൻഷൻ.... ടെൻഷൻ....
സച്ചിന്റെയും നിധിയുടെയും രാഹുലിന്റെയും ചെരുപ്പും ഷൂവും ഒക്കെ കണ്ടപ്പോൾ മനസ്സിലായി അവർ വന്നു എന്നത്....
ആ മൈരന്മാരേ കണ്ട് രണ്ട് തെറി പറയണം.. അവന്മാർ കാരണമാണ് ഇന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത്....
കലി തുള്ളി നേരേ ചെന്ന് ചാടിയത് ആന്റിയുടെ മുന്നിൽ....
"മോൻ വന്നോ വാ ചായ കുടിക്കാം.... "
അവരുടെ സ്നേഹത്തിന് മുന്നിൽ വീണ്ടും ഞാൻ നിസ്സാഹായനായിരിക്കുന്നു...
ഓരോന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയെങ്കിലും അതിനൊന്നും ചെവി തരാതെ ആന്റി എന്റെ കയ്യും പിടിച്ച് ഡൈനിങ് ഏരിയയിലേക്ക്
💬 Comments
View all comments