Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
കേട്ടതും എനിക്ക് അറിയാതെ തന്നെ ഒരു പുഞ്ചിരി വരുകയാണ് ചെയ്തത്....
"കൃതി...?"
"മ്മ്..."
"നീ എന്ന് മുതലാടി ഇങ്ങനെയൊക്കെ സംസാരിക്കാൻ തുടങ്ങിയേ..."
അത്ഭുതവും സന്തോഷവും കളിയാക്കലും എന്റെ വാക്കുകളിൽ ഉണ്ടായിരുന്നു....
"പോടാ പൊട്ടാ..."
അവളുടെ ചിരിച്ചുള്ള മറുപടി...
"താങ്ക്സ്..."
"താങ്ക്സ് ഒക്കെ അവിടേ നിക്കട്ടേ മര്യാദക്ക് നാളെ രാവിലേ എന്നേ കൂട്ടാൻ വന്നോണ്ടു..."
അതും പറഞ്ഞ് ഒരു ഉമ്മയും തന്നാണ് അവൾ ഫോൺ വച്ചത്....
മനസ്സിൽ നിന്നും ഒരു കല്ലിറക്കി വച്ച സുഖത്തിൽ കിടക്കുമ്പോഴാണ് കൃതിയേ എവിടേ താമസിപ്പിക്കും എന്ന ചിന്ത കടന്നു വന്നത്...
നിധിയുടെ സ്വഭാവം വച്ച് അവൾ പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്തിരിക്കും..... ഈ വീട്ടിലേ സാഹചര്യം വച്ചും അവൾ പറയുന്നതാണ് അവസാന വാക്ക്...
ഇനി കൃതിയേ കുറിച്ച് അറിയുന്ന ആൾ ഉള്ളത് അത് റോസാണ്. അവളോട് ചോദിച്ചു നോക്കിയാലോ കൃതിയേ അവിടേ നിർത്താൻ പറ്റുമോ എന്നത്... അത് അതൊരു നല്ല ആശയമാണ് രണ്ട് പേരുടെയും സ്വഭാവം സവിശേഷതകൾ ഒരുപോലെ ആയതിനാൽ പെട്ടെന്ന് തമ്മിൽ ഇണങ്ങിക്കോളും...
ഞാൻ വേഗം റോസിനേ വിളിച്ചു...
"ഹലോ പറ രാഹുലേ... എന്തിനാ വിളിച്ചേ..."
"ഞാൻ രാഹുലല്ല ദേവയാ..."
എന്റെ പേര് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി...
കൈ തട്ടി കട്ട് ആയതാവും എന്ന് കരുതി വീണ്ടും അവളുടെ ഫോണിലേക്ക് വിളിച്ചു..
എന്നാൽ അറ്റൻഡ് ചെയ്യുന്നതിന് മുന്നേ അവൾ കട്ടാക്കി...
ഇതെന്ത് കൂത്ത്.... 😐😤
ഞാൻ പിന്നേയും വിളിച്ചുകൊണ്ടേ ഇരുന്നു...
ഏകദേശം നാലഞ്ചു പ്രാവശ്യം കൂടേ ട്രൈ ചെയ്തതിനാൽ അവൾ ഫോണെടുത്തു...
"എന്താ മൈരേ എന്താ കാര്യം... നിനക്കെന്താ വിളിച്ചാൽ ഫോണെടുത്താൽ..."
എനിക്ക് അത്യാവശ്യം ദേഷ്യം വന്നിരുന്നു... പക്ഷേ കാര്യമെന്റെയായി പോയില്ലേ...
"ഓ അപ്പോ നീ വിളിച്ചാൽ ഫോൺ എടുത്തില്ലെങ്കിൽ നിനക്ക് ദേഷ്യം വരും. ഈ കണ്ട ദിവസം മുഴുവൻ നിന്നേ വിളിച്ച് കിട്ടാതിരുന്ന എനിക്ക് അപ്പോൾ ദേഷ്യം
💬 Comments
View all comments