0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

വരില്ലേ...?"

ഫോൺ പൊട്ടിയ കാര്യം ഇവൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു...ഇവളേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാൻ അവന്മാരോട് പോലും പറഞ്ഞിട്ടില്ലല്ലോ...

"എടി പൊട്ടി എന്റെ ഫോൺ നിലത്ത് വീണ് ഡിസ്പ്ലേ പോയി... കാൾ വരുന്നത് അറിയാമെങ്കിലും എടുക്കാൻ സാധിക്കില്ല..."

കുറച്ചു നേരം അവൾ മിണ്ടിയില്ല...

"സോറി..."

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു....

"അത് പോട്ടെ... ഞാൻ നിന്നേ വിളിച്ചത് വേറൊരു കാര്യം പറയാനാണ്..."

"എന്ത്....?"

ഞാൻ അവളോട് കൃതികയുടെ കാര്യം പറഞ്ഞു... ചെറിയൊരു എതിർപ്പ് പോലും പറയാതെ അവൾ പറഞ്ഞ ഉടനേ കാര്യം സമ്മതിച്ചു....

അങ്ങനെ കൃതികയുടെ കാര്യം ഒക്കെ ആയി....

"എടി പിന്നേ ഒരു കാര്യം കൂടേ.... നിന്നേ ആമി വിളിക്കുകയോ മെസ്സേജ് അയക്കുകയോ മറ്റോ ചെയ്തോ....."

"ഇല്ല എന്തേ..."

"ഒരു ചെറിയ പ്രശ്നമുണ്ട്...."

ഞാൻ അവളോടും നടന്ന കാര്യങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞു....

"എടാ നാറി ഇതാണോ ചെറിയ പ്രശ്നം... അവൾ നിന്റൊപ്പം ബൈക്കിലും കയറി അവളുടെ വീട്ടിലേക്കും കൊണ്ടു പോയി... എന്നിട്ട് ഇതാണോ നീ അവളോട് ചെയ്തത്..... നിനക്ക് ഇതിനൊക്കെ ഒന്ന്‌ വെയിറ്റ് ചെയ്തൂടെ..."

റോസിന്റെ ശബ്ദം ഫോണിലൂടെയാണെങ്കിലും എന്റെ ചെവിക്കല്ല് അടിച്ചു പോകുന്ന ഉച്ചത്തിലായിരുന്നു അത്....

​"നീ അവളേ കിസ്സ് ചെയ്തത് തെറ്റാണെന്നല്ല ഞാൻ പറയുന്നേ... പ്രണയമാകുമ്പോൾ അതൊക്കെ സ്വാഭാവികം. പക്ഷെ അത് കഴിഞ്ഞ ഉടനെ പേടിച്ചു ഓടിയതാണ് ഏറ്റവും വലിയ തെറ്റ്... അവൾക്ക് എന്ത് തോന്നും ദേവാ... നീ അവളെ ഉപയോഗിക്കാൻ നോക്കിയതാണെന്നോ അതോ നിനക്ക് അവളോട് വെറും കാമം മാത്രമേ ഉള്ളൂ എന്നോ അവൾ തെറ്റിദ്ധരിച്ചാൽ അവളെ കുറ്റം പറയാൻ പറ്റുമോ?"

​റോസിന്റെ ഓരോ ചോദ്യവും ഓരോ അമ്പുകൾ പോലെയാണ് എന്റെ നെഞ്ചിൽ തറച്ചത്.

സത്യത്തിൽ ഞാൻ അത് ചിന്തിച്ചിരുന്നില്ല. പേടി... അത് മാത്രമായിരുന്നു ആ സമയം എന്റെ ഉള്ളിൽ.

​"ഞാൻ... ഞാൻ

💬 Comments

View all comments