0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

കാലം ഇത്ര കഴിഞ്ഞിട്ടും ഒട്ടും മങ്ങാത്ത, വിചിത്രമായ കൊത്തുപണികളുള്ള മോതിരങ്ങൾ. ഇരുട്ടിൽ പോലും അവ വല്ലാത്തൊരു തിളക്കം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ തന്നെ ആർക്കും ഒന്ന് തൊട്ടുനോക്കാൻ തോന്നുന്ന അത്രയും ഭംഗിയുള്ളവ.

​ഒരു നിമിഷം ആമീയൊഴിച്ചു ബാക്കി ഞങ്ങൾ എല്ലാവരും അതിൽ മയങ്ങിപ്പോയി.

എന്തോ ഒരു ആകർഷണവലയത്തിൽപ്പെട്ട പോലെ... ഭയത്തേക്കാൾ ഉപരി ആ മോതിരങ്ങൾ സ്വന്തമാക്കാനുള്ള കൗതുകമായിരുന്നു ഞങ്ങൾക്ക്.

​'ഇത്രയും പഴയതല്ലേ... ആർക്കും വേണ്ടാത്തതല്ലേ...' എന്ന ചിന്തയായിരുന്നു എല്ലാവർക്കും.

​ഞങ്ങൾ പത്തുപേർ... അവിടെ പത്തു മോതിരങ്ങൾ...

​ആരും പരസ്പരം ഒന്നും പറഞ്ഞില്ല. ഓരോരുത്തരായി അടുത്തു ചെന്നു.

ആ അസ്ഥികൂടത്തിന്റെ വിരലുകളിൽ നിന്ന്

ഓരോ മോതിരമായി ഊരിയെടുത്തു.

ആമിയും ഞാനും ഓരോന്ന് എടുത്തു.

ആമിക്ക് തീരേ താൽപ്പര്യമുണ്ടായിരുന്നില്ല പിന്നേ ഇത് വരേ വന്നതല്ലേ എന്തായാലും ഒന്നെടുക്ക് എന്ന് ഞാനാണ് പറഞ്ഞത്... കൈയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു തണുപ്പ് തോന്നി ആ ലോഹത്തിന്.

​മോതിരങ്ങൾ വിരലിലണിഞ്ഞപ്പോൾ ഞങ്ങൾ ജയിച്ച ഭാവത്തിലായിരുന്നു. ആ നിമിഷം... ആ ഗുഹയ്ക്കുള്ളിൽ ഒരു കാറ്റ് വീശിയതുപോലെ തോന്നി.

അന്ന്... അന്ന് ആ മോതിരം വിരലിലിട്ടതാണ് ഞങ്ങളുടെ വിധിയെ മാറ്റിയത് ദേവാ...

​പെട്ടെന്നാണ് ആ ഗുഹയുടെ ആഴങ്ങളിൽ നിന്ന് ഭയാനകമായ ചില ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയത്.

പാറകൾക്കിടയിലൂടെ കാറ്റ് ചീറിപ്പായുന്നതുപോലെയല്ല... മറിച്ച് ആയിരം പേർ ഒന്നിച്ച്, വേദനകൊണ്ട് നിലവിളിക്കുന്നതുപോലെ...

അല്ലെങ്കിൽ വലിയ ഭാരമുള്ള എന്തോ ഒന്ന് വലിച്ചിഴച്ചു കൊണ്ടുവരുന്നതുപോലെ...

ആ ശബ്ദം കൂടിക്കൂടി വന്നു.

ഗുഹയുടെ ഭിത്തികൾ പോലും വിറയ്ക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നി.

​ആമി ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു. അവളുടെ മുഖം വിളറി വെളുത്തു.

​"നമുക്ക് പോകാം... പ്ലീസ്... ഇനിയും ഇവിടെ നിൽക്കണ്ട..." അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

​ഞങ്ങളും അത് ശരിവെച്ചു.

അവിടുത്തെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞിരുന്നു. ശ്വാസം മുട്ടുന്നതുപോലൊരു അവസ്ഥ. ഞങ്ങൾ തിരിഞ്ഞോടാൻ തുടങ്ങി.

​പക്ഷെ, ആ തിടുക്കത്തിനിടയിലും ആമി പെട്ടെന്ന് നിന്നു. ഞങ്ങൾ

💬 Comments

View all comments