0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

എന്നോടൊരക്ഷരം മിണ്ടുന്നില്ല...

അവസാനം ഞാൻ തന്നേ മൗനം ഭേധിക്കാൻ തീരുമാനിച്ചു....

"ആമി...."

"മ്മ്"

"ഞാനൊരു കാര്യം ചോദിച്ചോട്ടേ..."

"മ്മ്"

"ഇവിടെയുള്ള എല്ലാ വീടും കുറച്ച് പഴയ മോഡൽ ആണല്ലോ... അതുപോലെ അവിടെയുള്ള കാറുകളായാലും സാധനങ്ങളായാലും എല്ലാം വിന്റേജ് മോഡൽ. നിന്റെ വീടും അവിടെയുള്ള സാധനങ്ങളുമെന്താ ഇത്ര മോഡേൺ ആയിട്ടിരിക്കുന്നേ"

ഞാൻ അവളുടെ വീട് കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന കാര്യം തന്നേ എടുത്തിട്ടു....

പഴംപൊരി കഴിക്കുകയായിരുന്നു അവൾ....

"നീ ഇത് എന്നോട് രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ച കാര്യമല്ലേ...? അപ്പോഴേക്കും മറന്നോ...?"

അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു....

"ഏഹ് ഞാനോ? ഞാൻ എപ്പോ ചോദിച്ചു.... "

എന്റെ ചോദ്യം കേട്ട്അ വൾ ഒന്ന്‌ ഞെട്ടിയോ.... ?🤔

വീണ്ടും ഞങ്ങൾക്കിടയിലലേക്ക് മൗനം കേറി വന്നു.

പഴം പൊരി തിന്ന് കഴിഞ്ഞതിന്റെ വിഷമത്തിൽ ഞാനതിനത്ര ശ്രദ്ധ കൊടുത്തില്ല...

എന്തെങ്കിലും മിച്ചമുണ്ടോ എന്ന് നോക്കാനായി എണ്ണക്കടികൾ ഇട്ടു വയ്ക്കുന്ന ചില്ലിന്റെ കൂടിലേക്ക് ഞാനൊന്ന് നോക്കി.... എറിഞ്ഞ് തല പൊളിക്കാൻ പറ്റുന്ന ബോണ്ടയല്ലാതേ അതിനുള്ളിൽ ഒന്നും തന്നെയില്ല...

"എന്റെ നാട് ശരിക്കും ഇതല്ല. ഞാൻ ചെറുപ്പമായിരിക്കുമ്പോൾ ഇങ്ങോട്ടേക്ക് വന്നു എന്നേ ഉള്ളു...."

പെട്ടെന്നാണ് ആമിയുടെ മറുപടിയെത്തിയത്...

അതിനൊപ്പം അവൾ കഴിച്ചതിന്റെ ബാക്കി വന്ന പഴം പൊരി എനിക്ക് നീട്ടുകയും ചെയ്തു....

😳

ഇതിപ്പോ എനിക്ക് പ്രാന്തായതാണോ അതോ ഇവൾക്ക് പ്രാന്തായതാണോ.... ഒരാൾക്ക് ഇത്ര വേഗം മാറാൻ സാധിക്കുമോ...

അവൾ നീട്ടിയ പഴം പൊരിയേയും അവളെയും ഞാൻ മാറി മാറി നോക്കി....

ശേഷം കുറച്ചു മടിച്ചായാലും എന്റെ കൈകൾ ഞാൻ അവളുടെ അടുത്തേക്ക് നീട്ടി..

പെട്ടെന്ന് അവൾ പഴംപൊരി പിന്നിലേക്ക് വലിച്ചു....

ആ ഇപ്പോ എങ്ങനെ ഇരിക്കണ് മൊത്തത്തിൽ മൂഞ്ചി.... 😐

"വാ കാണിക്ക്..... "

വീണ്ടും അവൾ പഴംപൊരി എന്റെ മുന്നിലേക്ക് നീട്ടി...

😳

മിക്കവാറും ഞാനിന്ന് ഞെട്ടി ഞെട്ടി മരിക്കും....

ഞാൻ തലയൊന്ന് കുടഞ്ഞു...

അവൾ ഇപ്പോഴും അത് നീട്ടി അങ്ങനെ ഇരിക്കുകയാണ്...

മുഖത്താണെങ്കിൽ ഒരു വല്ലാത്ത ചിരിയും...

ഹോ എന്തൊരു പെണ്ണാണിവൾ... കാണുമ്പോൾ തന്നെ കടിച്ചു തിന്നാൻ തോന്നുന്നു....

"മ്മ്...

💬 Comments

View all comments