0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

വേഗത അത് പോലേ കാഴ്ചയേ മാനിപ്പുലേറ്റ് ചെയുന്ന പോലേ... അങ്ങനെ ഓരോന്ന്.

ആ മോതിരങ്ങൾ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയത് വ്യത്യസ്തമായ ശക്തികളായിരുന്നു.

​എന്നാൽ ആമി... അവൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.

​ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ എന്നെ ദേഷ്യത്തോടെ നോക്കി. കാരണം, അന്ന് ആ വീട്ടിൽ തിരിച്ചെത്തിയ നിമിഷം തന്നെ അവൾ ആ മോതിരം ഊരി മാറ്റിയിരുന്നു.

ഭയം കാരണം പിന്നീട് ഒരിക്കൽ പോലും അവളത് തൊട്ടിട്ടില്ല.

അതുകൊണ്ട് അവൾ ആ ശാപത്തിൽ നിന്നും, അല്ലെങ്കിൽ ആ വിചിത്രമായ ശക്തിയിൽ നിന്നും രക്ഷപ്പെട്ടു.

​ആദ്യമൊക്കെ ഇതൊരു വലിയ അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ മനസ്സ് അറിയാൻ കഴിയുക എന്നത് വലിയൊരു കാര്യമല്ലേ? ഒരു സൂപ്പർ പവർ പോലെ ഞാൻ അതിനെ കണ്ടു.

​പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല ദേവാ...

​കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ രാത്രികൾ നരകതുല്യമായി. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ... അതൊരിക്കലും സാധാരണമായിരുന്നില്ല. വളരെ ഭയാനകമായ, ചോര മരവിപ്പിക്കുന്ന കാഴ്ചകൾ.

​കണ്ണ് തുറന്നിരുന്നാൽ പോലും ഞാൻ ചിലത് കാണാൻ തുടങ്ങി. അഴുകിയ ശവശരീരങ്ങൾ, തലയില്ലാത്ത രൂപങ്ങൾ, വികൃതമായ മുഖങ്ങൾ... എന്റെ കട്ടിലിന് ചുറ്റും, മുറിയുടെ മൂലയിലും ഒക്കെ അവ എന്നെ നോക്കി നിൽക്കുന്നത് പോലെ. ഞാൻ പേടിച്ച് ആ മോതിരം ഊരിവെച്ചു.

എന്നിട്ടും...

എന്നിട്ടും ആ കാഴ്ചകൾ എന്നെ വിട്ടുപോയില്ല. മോതിരം അഴിച്ചുമാറ്റിയിട്ടും ആ ഗുഹയിലെ ഇരുട്ട് എന്റെ കണ്ണുകളിൽ ബാക്കിയാവുകയായിരുന്നു.

​പിന്നീട് കുറച്ചു ദിവസത്തേക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആ പേടിപ്പിക്കുന്ന കാഴ്ചകൾ കുറഞ്ഞു വന്നു. എല്ലാം ഒന്ന് ശാന്തമായി എന്ന് കരുതിയിരിക്കുമ്പോഴാണ്...

​ഒരു ദിവസം അച്ഛന്റെ അനിയത്തിയുടെ കോൾ വരുന്നത്.

​അവർക്ക് നാട്ടിൽ നിന്നും അവരുടെ മകനെയും ഒപ്പം അവന്റെ രണ്ടു സുഹൃത്തുക്കളെയും ഇങ്ങോട്ട് പഠിക്കാൻ അയക്കണം എന്ന്.

അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം എന്നതായിരുന്നു

💬 Comments

View all comments