Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
ആവശ്യം.
മൂന്നുപേരാണ് വരുന്നതെന്ന് പറഞ്ഞു.
ആ വന്ന മൂന്നുപേരിൽ ഒരാൾ...
അത് നീ ആയിരുന്നു ദേവാ.
ഇപ്പോൾ എന്റെ മാറിൽ, എന്റെ ചൂടേറ്റ് കിടക്കുന്ന നീ...""""""""
നിധി പറഞ്ഞവസാനിപ്പിച്ചപ്പോൾ അവളുടെ കൈകൾ എന്നെ ഒന്നുകൂടി വരിഞ്ഞുമുറുക്കി.
കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു....
"ദേവാ ഞാനും ആമിയും നിന്നേ കാണാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി... ഈ കാലയളവിൽ ഞാനും ആമിയും സച്ചിനും രാഹുലും നീയുമൊക്കെ ഉൾപ്പടെ മൂന്ന് പ്രാവശ്യത്തിന് മുകളിൽ മരിച്ചിട്ടുണ്ട്..... പിന്നേ നിന്നോട് ദേഷ്യം കാണിക്കുന്നതൊക്കെ നിന്നോടുള്ള സ്നേഹംകൊണ്ടാ നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിക്കൊണ്ടാ...."
അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു...
"ഇനി നീ ഉറങ്ങിക്കോ... "
അവൾവീണ്ടും ഒരുമ്മ തന്നു...
ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും നാവ് പൊന്തിയില്ല..
പിന്നീട്എ പ്പോഴോ അവളുടെ ചൂടിൽ പറ്റി കണ്ണുകൾ അടഞ്ഞു പോയി....
തുടരും...........
കുറേ സമയം കളഞ്ഞു എഴുതുന്നത് വെറുതെയാണ് എന്നൊരു തോന്നൽ 🙂
ഇഷ്ട്ടപെട്ടാൽ ഒരു ലൈക്ക് ഒരു കമന്റ്.....🙂
പിന്നേ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..
💬 Comments
View all comments